ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് സിദാന് കടുത്ത അസൂയ! ഇവര്‍ വഴി പിരിയുമോ? എവിടെയെത്തും ഈ അസൂയപ്രശ്‌നം!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: ലോകഫുട്‌ബോളിലെ ഇതിഹാസ തുല്യനാണ് റയല്‍മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന്‍. ഫ്രാന്‍സിനൊപ്പം ലോകകപ്പും യൂറോ കപ്പും കോണ്‍ഫെഡറേഷന്‍ കപ്പുമെല്ലാം നേടിയ സിദാന്‍ റയല്‍ മാഡ്രിഡിനൊപ്പം ചാമ്പ്യന്‍സ് ലീഗും ലാ ലിഗ കിരീടങ്ങളും സ്വന്തമാക്കി. പരിശീലകന്റെ കുപ്പായത്തില്‍ ആദ്യ സീസണില്‍ തന്നെ സിദാന്‍ റയലിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി. ഇപ്പോഴിതാ തുടരെ രണ്ടാം ഫൈനലിനരികെ.

പക്ഷേ, ഇതൊക്കെയാണെങ്കിലും സിനദിന്‍ സിദാന് രണ്ട് റൊണാള്‍ഡോമാരോടും അസൂയയാണ്. റയലില്‍ സഹതാരമായിരുന്നു ബ്രസീലിയന്‍ റൊണാള്‍ഡോയും ഇപ്പോള്‍ തന്റെ ടീമിന്റെ ഗോള്‍ മെഷീനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌കോറിംഗില്‍ തന്നെക്കാള്‍ ആനന്ദം കണ്ടെത്തിയവരാണെന്ന് സിദാന്‍ പറയുന്നു.

ronaldo

ഗോള്‍ നേടുക എന്നത് പ്രത്യേക ആനന്ദമാണ്. എത്രയോ മികച്ച പാസുകള്‍ തനിക്ക് ലഭിച്ചെങ്കിലും അതൊന്നും ഫിനിഷ് ചെയ്യുന്നതില്‍ വിജയിച്ചില്ല. മികച്ച സ്‌ട്രൈക്കറല്ല താന്‍. ക്രിസ്റ്റ്യാനോയും റൊണാള്‍ഡോയും ലോകോത്തരസ്‌ട്രൈക്കര്‍മാരാണ്.

ക്രിസ്റ്റിയാനോക്കൊപ്പം കളിക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ അയാള്‍ക്കെതിരെ കളിച്ചിട്ടുണ്ട്. അസാധ്യമാണ റെക്കോര്‍ഡാണ് അയാള്‍ക്കുള്ളത്. ലോകത്തെ ഏത് ഫുട്‌ബോള്‍ ലീഗിലും ക്രിസ്റ്റിയാനോക്ക് ഇതു പോലെ സ്‌കോര്‍ ചെയ്യാന്‍ സാധിക്കും. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കളിച്ചിരുന്നപ്പോള്‍ പ്രീമിയര്‍ ലീഗിലെ നമ്പര്‍ വണ്‍ ആയിരുന്നു. ലാ ലിഗയിലെത്തിയപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെ അയാള്‍.

English summary
Zidane says Ronaldo makes me jealous
Please Wait while comments are loading...