റയലിന് വേണ്ടി ഇനി സിദാന്‍ തന്ത്രമൊരുക്കേണ്ടത് മുന്‍ ക്ലബ്ബായ യുവെന്റസിനെതിരെ...

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: ജൂണ്‍ നാലിന് നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡ്-യുവെന്റസ് പോരാട്ടം വരാനിരിക്കുന്നു. വാതുവെപ്പുകാര്‍ ഇപ്പോഴെ സജീവം. റയല്‍മാഡ്രിഡാണ് ഫേവറിറ്റുകള്‍. സിനദിന്‍ സിദാന്റെ ടീം കിരീടം നിലനിര്‍ത്തി ചരിത്രം സൃഷ്ടിക്കുമെന്നാണ് വാതുവെപ്പ് സംഘങ്ങളുടെ വിലയിരുത്തല്‍.

സിദാന്‍ പറയുന്നു...

സിദാന്‍ പറയുന്നു...

എന്നാല്‍, റയല്‍ കോച്ച് സിദാന്‍ തന്റെ ടീമിനെ ഹോട് ഫേവറിറ്റായി കണക്കാക്കുന്നില്ല. ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവെന്റസിനെ തോല്‍പ്പിക്കുക എന്നത് വിഷമകരമാണ്. കഠിനാധ്വാനം ചെയ്യാതെ രക്ഷയില്ലെന്നാണ് സിദാന്‍ പറയുന്നത്. ചാമ്പ്യന്‍സ് ലീഗ് സീസണിലെ പന്ത്രണ്ട് മത്സരങ്ങളില്‍ ആകെ മൂന്ന് ഗോളുകള്‍ മാത്രമാണ് യുവെന്റസ് വഴങ്ങിയത്.

അറ്റാക്കിംഗിലും യുവെ കരുത്തര്‍...

അറ്റാക്കിംഗിലും യുവെ കരുത്തര്‍...

അവര്‍ക്കെതിരെ ഗോളുകളടിക്കാന്‍ പ്രയാസമാണ്. പ്രതിരോധം മാത്രമാണ് അവരുടെ കരുത്തെന്ന് തെറ്റിദ്ധരിക്കരുത്. ഏറ്റവും മികച്ച അറ്റാക്കര്‍മാരുള്ള ടീം കൂടിയാണത് - സിദാന്‍ നിരീക്ഷിക്കുന്നു.

സിദാന്‍ തന്റെ എതിരാളികളെ കുറിച്ച് വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് ഫൈനലിന് ഒരുങ്ങുമെന്നുറപ്പാണ്.

യുവെയുടെ സിദാന്‍...

യുവെയുടെ സിദാന്‍...

കാരണം യുവെന്റസിന്റെ കരുത്ത് കടലാസിലല്ല, ഗ്രൗണ്ടിലാണ്. യുവെയുടെ മുന്‍ ലെജന്‍ഡായ സിദാനത് നന്നായറിയാം.1996-2001 കാലഘട്ടത്തില്‍ യുവെന്റസിന്റെ സൂപ്പര്‍ താരമായിരുന്നു സിദാന്‍. അവിടെ നിന്നാണ് റയല്‍ മാഡ്രിഡിലെത്തുന്നത്.

 ഇത് സൂപ്പര്‍ ഫൈനല്‍..

ഇത് സൂപ്പര്‍ ഫൈനല്‍..

യുവെന്റസില്‍ നിന്നാണ് താന്‍ മികച്ച ഫുട്‌ബോളറായി രൂപാന്തരപ്പെട്ടത്. ആ ടീമിനെ ഫൈനലില്‍ നേരിടുന്നത് ജീവിതത്തിലെ അസുലഭ നിമിഷമായി മാറും. ചാമ്പ്യന്‍സ് ലീഗിനൊത്ത ഫൈനലായി ഇത് മാറും - സിദാന്‍ പറഞ്ഞു.

English summary
zidane says Real Madrid are absolutely not favourites in Champions League final
Please Wait while comments are loading...