സിദാന്റെ മകന്‍ അരങ്ങേറ്റത്തില്‍ ഗോളടിച്ചു, റയല്‍ പതിമൂന്ന് ഗോളുകള്‍ക്ക് ജയിച്ചു!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: സ്‌പെയ്‌നിലെ വിവിധ ഡിവിഷനുകളിലെ ക്ലബ്ബുകള്‍ മുഖാമുഖം വരുന്ന കിംഗ്‌സ് കപ്പില്‍ റയല്‍മാഡ്രിഡിന് തകര്‍പ്പന്‍ ജയം. അതേ സമയം ബാഴ്‌സലോണ സമനിലയില്‍ കുരുങ്ങി.

ഇരുപാദ ടൂര്‍ണമെന്റില്‍ റയല്‍മാഡ്രിഡ് കള്‍ച്ചറല്‍ ലിയോണിസയെ രണ്ടാം പാദത്തില്‍ 6-1ന് തകര്‍ത്തു. ആദ്യപാദം 7-1 മാര്‍ജിനില്‍ ജയിച്ച റയല്‍ ഇരുപാദത്തിലുമായി 13 ഗോളുകളാണ് എതിര്‍വലയില്‍ അടിച്ചു കയറ്റിയത്. മരിയാനോയുടെ ഹാട്രിക്കാണ് റയലിന് ഗംഭീര ജയമൊരുക്കിയത്. റയല്‍ പ്രീക്വാര്‍ട്ടര്‍ റൗണ്ടില്‍ പ്രവേശിച്ചു. കോച്ച് സിനദിന്‍ സിദാന്റെ മകന്‍ റയലിന് വേണ്ടി അരങ്ങേറിയതാണ് മത്സരത്തെ ശ്രദ്ധേയമാക്കിയത്.

zidane

ഇരുപത്തൊന്നു വയസുകാരന്‍ അരങ്ങേറ്റത്തില്‍ തന്നെ ഗോളടിക്കുകയും ചെയ്തു. സിദാന്‍ റയലിന്റെ സീനിയര്‍ ടീം കോച്ചായതിന് ശേഷം ആദ്യമായാണ് എന്‍സോക്ക് അവസരം നല്‍കുന്നത്. റയലിന്റെ യൂത്ത് ടീമിലായിരുന്നു എന്‍സോയുടെ പരിശീലനം. റയലിന്റെ റിസര്‍വ് ടീമിനായി അമ്പതിലേറെ മത്സരങ്ങള്‍ കളിച്ചതിന് ശേഷമാണ് എന്‍സോക്ക് സീനിയര്‍ ടീമില്‍ ഇടം ലഭിച്ചത്.

പ്രമുഖര്‍ക്ക് വിശ്രമം അനുവദിച്ച് തന്റെ കൈയ്യിലുള്ള ബെഞ്ച് കരുത്ത് അളക്കാനായിരുന്നു റയല്‍ കോച്ച് സിദാന്റെ തീരുമാനം. ക്രിസ്റ്റ്യാനോയും ബെന്‍സിമയും ബെയ്‌ലും ഒന്നും ഇല്ലാത്ത നിരയില്‍ കൊളംബിയന്‍താരം ഹാമിഷ് റോഡ്രിഗസ് മാത്രമായിരുന്നു സ്റ്റാര്‍വാല്യു ഉള്ള പ്ലെയര്‍. ആദ്യപാദ മത്സരം മാത്രം പൂര്‍ത്തിയാക്കിയ ബാഴ്‌സ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഹെര്‍ക്കുലീസിനോട് 1-1 ആയി. ആറാം മിനുട്ടില്‍ പിറകിലായ ബാഴ്‌സല രണ്ടാം പകുതിയില്‍ അലീനയുടെ ഗോളില്‍ മുഖം രക്ഷിച്ചു.

English summary
Zinedine Zidane's son Enzo scored 18 minutes into his Real Madrid debut
Please Wait while comments are loading...