കളിച്ച് ജോലി നേടി,കളിയ്ക്കാൻ പോയത് കൊണ്ട് ജോലി നഷ്ടപ്പെട്ടേക്കും, പ്രതിഷേധവുമായി സി കെ വിനീത്

  • By: മരിയ
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇന്ത്യന്‍ താരവും മലയാളിയുമായ സി കെ വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ധനകാര്യ സ്ഥാപനമായ ഏജീസ് ആണ് വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കം നടത്തുന്നത്. മതിയായ ഹാജര്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിനിതീനെതിരെ നടപടി സ്വീകരിയ്ക്കുന്നത്.

C K vineet

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ സ്ഥിരാഗംമാണ് വിനീത്. ബംഗളൂരു എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിയ്ക്കുന്നുണ്ട്. ഈയിടെ കഴിഞ്ഞ ഐലീഗില്‍ ടോപ് സ്‌കോറര്‍ ആയിരുന്നു ഇദ്ദേഹം.

ജോലിയില്‍ നിന്ന് പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ ശക്തമായ നടപടി സ്വീകരിയ്ക്കുമെന്ന് സികെ വിനീത് വ്യക്തമാക്കി കഴിഞ്ഞു. സ്‌പോട്‌സ് ക്വാട്ടയില്‍ ജോലി കിട്ടിയ തനിയ്ക്ക് എങ്ങനെ ഫുട്‌ബോള്‍ മാറ്റിവയ്ക്കാനാവും എന്നാണ് വിനീത് ചോദിയ്ക്കുന്നത്.

Oneindia

ബെംഗളൂരു എഫ്‌സിയ്ക്ക് ആയി 15 മത്സരങ്ങളില്‍ നിന്ന് 7 ഗോളുകളാണ് വിനീത് അടിച്ചത്. ഐഎസ്എല്ലിലും വിനീത് മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഏറ്റവും അധികം ഗോളുകള്‍ നേടിയ രണ്ടാമത്തെ കളിയ്ക്കാരാനായിരുന്നു വിനീത്.

English summary
Footballer CK Vineeth may loose his job.
Please Wait while comments are loading...