വനിത റിപ്പോര്‍ട്ടറെ 'ലൈവില്‍' ബലപ്രയോഗത്തിലൂടെ ചുംബിച്ചു... താരമായിട്ടെന്താ; ദുരന്തമായി... വീഡിയോ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

പാരിസ്: സെലിബ്രിറ്റികളില്‍ പലരും അഹങ്കാരികളാകും. തങ്ങളുടെ താര പ്രഭാവം എന്തും ചെയ്യാനുള്ള ലൈസന്‍സ് ആണെന്ന് കരുതുന്നവര്‍ ഇഷ്ടം പോലെ ആണ്. പക്ഷേ എല്ലാക്കാലത്തും അവര്‍ക്ക് അവരുടെ ഇഷ്ടം പോലെ നടക്കാന്‍ പറ്റുമോ?

ഞെട്ടിപ്പിക്കുന്ന ഒരു സംഭവം ആണ് ഇപ്പോള്‍ ഫ്രാന്‍സില്‍ നടന്നിരിക്കുന്നത്. വനിത ടിവി റിപ്പോര്‍ട്ടറെ ബലം പ്രയോഗിച്ച് ചുംബിച്ചു. അതും തത്സമയ വാര്‍ത്തയ്ക്കിടെ.

ഇങ്ങനെ ചെയ്തത് ആരായാലും അയാള്‍ ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്ന് ഉറപ്പല്ലേ... പണികിട്ടുകയും ചെയ്തു.

ഫ്രാന്‍സില്‍ നടന്നത്

പാരീസില്‍ ആയിരുന്നു സംഭവം നടന്നത്. ഫ്രഞ്ച് ഓപ്പണ്‍ ടൈന്നീസിലെ മത്സരാര്‍ത്ഥിയുടെ ലൈവ് അഭിമുഖം എടുക്കുകയായിരുന്നു റിപ്പോര്‍ട്ടര്‍.

ബലം പ്രയോഗിച്ച് ചുംബനം

റിപ്പോര്‍ട്ടറെ ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നു താരം. തോളില്‍ കൈയ്യിട്ട് കൈയ്യിലും തലയിലും കഴുത്തിലും ആയിരുന്നു ചുംബിച്ചത്.

മാക്‌സിമെ ഹമോവു

മാക്‌സിമെ ഹമോവു എന്ന ഫ്രഞ്ച് ടെന്നീസ് താരമാണ് ലൈവില്‍ ഇത്തരം ഒരു തോന്നിവാസം കാണിച്ചത്. ഫ്രഞ്ച് ഓപ്പണില്‍ വൈല്‍ഡ് കാര്‍ഡിലൂടെ ആയിരുന്നു മാക്‌സിമെയടെ പ്രവേശനം.

യൂറോ സ്‌പോര്‍ട്‌സ്

യൂറോ സ്‌പോര്‍ട്‌സ് എന്ന ടിവി ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്കായിരുന്നു പരസ്യമായ അപമാനം ഏറ്റുവാങ്ങേണ്ടി വന്നത്. മാലി തോമസ് എന്നാണ് റിപ്പോര്‍ട്ടറുടെ പേര്.

ഒഴിഞ്ഞുമാറിയിട്ടും

മാക്‌സിമെ ചുംബിക്കാന്‍ ശ്രമിക്കുമ്പോള്‍ മാലി തോമസ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ആ ശ്രമം ഒന്നും ഫലം കണ്ടില്ല. ഈ സമയം ടെലിവിഷന്‍ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന കമന്റേറ്റേഴ്‌സ് പൊട്ടിച്ചിരിച്ചതും വിവാദമായിട്ടുണ്ട്.

ഇടിച്ച് മുഖം കലക്കിയേനെ

മാക്‌സിമെ തമാശക്ക് ചെയ്തതാണോ ഇത് എന്ന് അറിയില്ല. താന്‍ ലൈവില്‍ അല്ലായിരുന്നെങ്കില്‍ അവനെ ഇടിക്കുമായിരുന്നു എന്നാണ് മാലി തോമസ് പിന്നീട് പ്രതികരിച്ചത്. സഹിക്കാന്‍ കഴിയാവുന്നതിനും അപ്പുറം ആയിരുന്നു അഭിമുഖം എന്നും മാലി പ്രതികരിച്ചു.

ഇനി അധികം കളിക്കേണ്ടി വരില്ല

എന്തായാലും മാക്‌സിമെയ്ക്ക് സുഗമമായി മുന്നോട്ട് പോകാം എന്ന് കരുതേണ്ട്. മാക്‌സിമെയുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനാണ് ടൂര്‍ണമെന്റ് കമ്മിറ്റിയുടെ തീരുമാനം. മറ്റ് ശിക്ഷാ നടപടികള്‍ പിറകേ വരും.

ആദ്യമായി

ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് താരം ഇത്രയും വലിയ വിവാദത്തില്‍ പെടുന്നത്. റിപ്പോര്‍ട്ടര്‍മാരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ പല കായിക താരങ്ങളും മുമ്പും വിവാദത്തിലായിട്ടുണ്ട്.

കളി തോറ്റു

ലോക റാങ്കിങ്ങില്‍ 287-ാം സ്ഥാനക്കാരനാണ് മാക്‌സിമെ. വൈല്‍ഡ് കാര്‍ഡിലൂടെ ആയിരുന്നു ഫ്രഞ്ച് ഓപ്പണില്‍ എത്തിയത്. ആദ്യ റൗണ്ടിലെ മത്സരത്തില്‍ തന്നെ മാക്‌സിമെ തോല്‍ക്കുകയും ചെയ്തിരുന്നു.

മാക്‌സിമെ മാലി തോമസ് എന്ന റിപ്പോര്‍ട്ടറെ ചുംബിക്കുന്നതിന്റെ വീഡിയോ കാണാം... ഈ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിക്കഴിഞ്ഞു

English summary
The French tennis player Maxime Hamou was banished from the French Open for the duration of the tournament on Tuesday after he attempted to forcibly kiss a female reporter during a live TV interview.
Please Wait while comments are loading...