റഡ്‌വാന്‍സ്‌ക ഔട്ട്!! മുറേ, വാവ്‌റിന്‍ക, ഹാലെപ്പ് പ്രീക്വാര്‍ട്ടറില്‍

  • Written By:
Subscribe to Oneindia Malayalam

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് മൂന്നാംറൗണ്ടില്‍ അട്ടിമറി. ഒമ്പതാം സീഡായ പോളണ്ടിന്റെ അഗ്‌നിയേസ്‌ക റഡ്‌വാന്‍സ്‌കയാണ് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. ഫ്രഞ്ച് താരം ആലിസ് കോര്‍ണറ്റ് നേരിട്ടുള്ള സെറ്റുകള്‍ക്ക് റഡ്‌വാന്‍സ്‌കയെ ഞെട്ടിക്കുകയായിരുന്നു. സ്‌കോര്‍: 6-2, 6-1.

ലണ്ടനെ രക്തക്കളമാക്കി വീണ്ടും ഭീകരാക്രമണം; നിരവധി മരണം, വാഹനം ഇടിച്ചുകയറ്റി, കത്തി പ്രയോഗം!!

ഇത്തവണ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്താനോട് തോൽക്കുമോ.. ഞെട്ടരുത്, ഇതാ 5 കാരണങ്ങൾ!!

1

പുരുഷ സിംഗിള്‍സില്‍ ടോപ് സീഡായ ബ്രിട്ടന്റെ ആന്‍ഡി മുറേ, മൂന്നാം സീഡായ സ്വിറ്റ്‌സര്‍ലന്‍ഡ് താരം സ്റ്റാനിസ്‌ലാസ് വാവ്‌റിന്‍ക, ഏഴാം സീഡ് ക്രൊയേഷ്യയുടെ മരിന്‍ സിലിച്ച് എന്നിവര്‍ ജയത്തോടെ പ്രീക്വാര്‍ട്ടറിലേക്കു മുന്നേറി. ആവേശകരമായ മല്‍സരത്തില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെയാണ് മുറേ 7-6, 7-5, 6-0ന് മറികടന്നത്. വാവ്‌റിന്‍ക 7-6, 6-0, 6-2ന് ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നിനിയെയും സിലിച്ച് 6-1, 6-3, 6-2ന് ഫെലിസിയാനോ ലോപ്പസിനെയും തോല്‍പ്പിക്കുകയായിരുന്നു.

2

വനിതകളില്‍ മൂന്നാം സീഡായ റുമാനിയുടെ സിമോണ ഹാലെപ്പ് 6-0, 7-5ന് ദാരിയ കസാറ്റ്കിനയെയും സ്‌പെയിനിന്റെ കാര്‍ല സുവാറസ് നവാറോ 6-4, 6-4ന് എലേന വെസ്‌നിനയെയും കരോലിന്‍ വോസ്‌നിയാക്കി 6-2, 2-6, 6-3ന് കാതറിന്‍ ബെല്ലിസിനെയും കീഴടക്കി.

English summary
Top seed andy murray enters prequarter of french open.
Please Wait while comments are loading...