ചാംപ്യന്‍ മുഗുറുസയ്ക്ക് ഷോക്ക്!! വീനസും പുറത്ത്!! നദാല്‍, ജോക്കോവിച്ച് ക്വാര്‍ട്ടറില്‍

  • Written By:
Subscribe to Oneindia Malayalam

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ നിലവിലെ ചാംപ്യനായ സ്പാനിഷ് താരം ഗബ്രീന്‍ മുഗുറുസ പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. 10ാം സീഡായ അമേരിക്കയുടെ വെറ്ററന്‍ താരം വീനസ് വില്ല്യംസും പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. അതേസമയം, പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും നാലാം സീഡായ സ്‌പെയിനിന്റെ റാഫേല്‍ നദാലും ക്വാര്‍ട്ടറിലേക്കു മുന്നേറി.

ബസ്സും ട്രക്കും കൂട്ടിയിടിച്ച് കത്തി 22 പേര്‍ വെന്തുമരിച്ചു

1

തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടെത്തിയ മുഗുറുസയെ 13ാം സീഡും ആതിഥേയ താരവുമായ ക്രിസ്റ്റിന മ്ലാഡെനോവിച്ചിനോട് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു കീഴടങ്ങുകയായിരുന്നു. 6-1, 3-6, 6-3 എന്ന സ്‌കോറിനാണ് മുഗുറുസ പരാജയം സമ്മതിച്ചത്. വീനസിനെ 30ാം സീഡായ സ്വിറ്റ്‌സര്‍ലഡ് താരം ടിമിയ ബാസിനിസ്‌കിയാണ് 5-7, 6-2, 6-1ന് വീഴ്ത്തിയത്. മറ്റൊരു പ്രീക്വാര്‍ട്ടറില്‍ കരോലിന്‍ വോസ്‌നിയാക്കി 6-1, 4-6, 6-2ന് സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവയെ തോല്‍പ്പിച്ചു.

2

പുരുഷ സിംഗിള്‍സില്‍ സ്‌പെയിനിന്റെ അഡ്രിയാന്‍ റാമോസ് വിനോലസിനെയാണ് ജോക്കോവിച്ച് 7-6, 6-1, 6-3ന് തകര്‍ത്തുവിട്ടത്. നദാല്‍ നാട്ടുകാരനായ റിച്ചാര്‍ഡ് ബൗറ്റിസ്റ്റ അഗ്യുട്ടിനെ 6-1, 6-2, 6-2ന് കെട്ടുകെട്ടിക്കുകയായിരുന്നു. മറ്റു മല്‍സരങ്ങളില്‍ കെയ് നിഷികോരി 7-5, 6-4, 0-6, 6-4ന് ഹ്യുന്‍ ചുങിനെയും പാബ്ലോ കരേനോ ബുസ്റ്റ 4-6, 7-6, 6-7, 6-4, 8-6ന് മിലോസ് റവോനിക്കിനെയും പരാജയപ്പെടുത്തി.

English summary
Nadal, Djokovic enters quarters of french open.
Please Wait while comments are loading...