വീണ്ടുമെത്തി മറ്റൊരു ടെന്നിസ് കാലം...കളിമണ്‍ കോര്‍ട്ടില്‍ ഇനി തീപാറും!! ഫ്രഞ്ച് ഓപ്പണ് ഞായര്‍ മുതല്‍

  • Written By:
Subscribe to Oneindia Malayalam

പാരിസ്: സീസണിലെ രണ്ടാമത്തെ ഗ്രാന്റ്സ്ലാം ടെന്നിസ് ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണിന് ഞായറാഴ്ച തുടക്കമാവും. കളിമണ്‍ കോര്‍ട്ടില്‍ അരങ്ങേറുന്ന ഏക ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റെന്ന പ്രത്യേകത കൂടി ഫ്രഞ്ച് ഓപ്പണിനുണ്ട്. പുരുഷ സിംഗിള്‍സില്‍ ബ്രിട്ടന്റെ ലോക ഒന്നാംനമ്പര്‍ താരം ആന്‍ഡി മുറേ റഷ്യയുടെ ആന്ദ്രെ കുസ്‌നെറ്റ്‌സോവുമായാണ് ആദ്യറൗണ്ടില്‍ ഏറ്റുമുട്ടുക. ഫ്രഞ്ച് ഓപ്പണില്‍ നിലവിലെ ചാംപ്യന്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചാണ്. വനിതകളില്‍ സ്‌പെയിനിന്റെ ഗബ്രീന മുഗുറുസയ്ക്കായിരുന്നു കഴിഞ്ഞ തവണ കിരീടം.

അതു ജയസൂര്യ തന്നെ!! പ്രതികാരമെന്ന് മുന്‍ ഭാര്യ!! റെക്കോര്‍ഡ് ചെയ്തത്...അവര്‍ എല്ലാം വെളിപ്പെടുത്തി

കൊതിപ്പിച്ച രജനീകാന്ത് ബിജെപിയെ പറ്റിച്ചു; ബിജെപിയില്‍ ചേരില്ല, സഹോദരന്റെ വെളിപ്പെടുത്തല്‍

1

കളിമണ്‍ കോര്‍ട്ടിലെ രാജാവെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍, സെര്‍ബിയയുടെ സ്റ്റാനിസ്ലാസ് വാവ്‌റിന്‍ക എന്നിവരാണ് ഇത്തവണ കിരീടത്തിനായി മുന്‍പന്തിയിലുണ്ടാവുക.സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ നേരത്തേ തന്നെ ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറിയിരുന്നു.

2

വനിതകളില്‍ അമേരിക്കന്‍ ഇതിഹാസം സെറീന വില്ല്യംസ് ഇത്തവണ മല്‍സരിക്കാതിരിക്കുന്നത് എതിരാളികള്‍ക്ക് ആശ്വാസമാവും. ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് താരം ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറിയത്. ജര്‍മനിയുടെ ലോക ഒന്നാം റാങ്കുകാരിയായ ആഞ്ചലിക് കെര്‍ബറാണ് വനിതകളില്‍ ഒന്നാം സീഡ്.

English summary
French open tennis to start from sunday.
Please Wait while comments are loading...