മുന്‍ ലോക ഒന്നാം റാങ്കുകാരിക്ക് ഷോക്ക്!! സീഡില്ലാ താരത്തിന് സെമി ടിക്കറ്റ്!! 2007നു ശേഷമാദ്യം...

  • Written By:
Subscribe to Oneindia Malayalam

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അട്ടിമറി. മുന്‍ ലോക ഒന്നാം റാങ്കുകാരിയും ഗ്രാന്റ്സ്ലാം ജേതാവുമായ ഡെന്മാര്‍ക്കിന്റെ കരോലിന്‍ വോസ്‌നിയാക്കിയാണ് ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്തായത്.

കന്യാകുമാരി ഭയങ്കരി തന്നെ!! ഒന്നും രണ്ടുമല്ല, മലപ്പുറത്തു മാത്രം ആറു കേസുകള്‍!!

ഖത്തറിനെ ഞെരിച്ച് കൊല്ലാന്‍ സൗദിയും യുഎഇയും; ശക്തമായ നടപടി വീണ്ടും, ഖത്തര്‍ ജിസിസി വിട്ടേക്കും!!

1

ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ സീഡില്ലാ താരമായ ലാത്വിയയുടെ യെലേന ഒസ്റ്റാപെന്‍കോയാണ് വോസ്‌നിയാക്കിയുടെ കഥ കഴിച്ചത്. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു ഒസ്റ്റാപെന്‍കോയുടെ വിജയം. സ്‌കോര്‍: 4-6, 6-2, 6-2. ഒന്നാം സെറ്റ് മികച്ച മാര്‍ജിനില്‍ നേടിയ ശേഷമാണ് വോസ്‌നിയാക്കി അപ്രതീക്ഷിത തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. 2007നു ശേഷം ഫ്രഞ്ച് ഓപ്പണിന്റെ സെമി ഫൈനലില്‍ കടക്കുന്ന ആദ്യത്തെ സീഡില്ലാ താരം കൂടിയാണ് ഒസ്റ്റാപെന്‍കോ.

2

മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ 30ാം സീഡായ സ്വിറ്റ്‌സര്‍ലന്‍ഡ് താരം ടിമിയ ബാസിന്‍സ്‌കി ഫ്രാന്‍സിന്റെ ക്രിസ്റ്റിന മ്‌ളാഡെനോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തുവിട്ടു. 6-4, 6-4 എന്ന സ്‌കോറിനായിരുന്നു ബാസിന്‍സ്‌കിയുടെ വിജയം. സെമി ഫൈനലില്‍ ഒസ്റ്റാപെന്‍കോയാണ് ബാസിന്‍സ്‌കിയുടെ എതിരാളി.

English summary
Former world number one Caroline Wozniacki out of French open tennis.
Please Wait while comments are loading...