വീനസിന് പതറി,വിംബിള്‍ഡണ്‍ വനിതാ കിരീടം മുരുഗസയ്ക്ക്

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ട് ഗര്‍ഭൈന്‍ മുരുഗസ. ഫൈനല്‍ മത്സരത്തില്‍ മുന്‍ ചാമ്പ്യനായിരുന്ന വീനസ് വില്യംസിനെ പരാജയപ്പെടുത്തിയ മുരുഗസ ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുകയായരുന്നു. സ്പാനിഷുകാരിയായ മുരുഗസ 77 മിനിറ്റ് നീണ്ടുനിന്ന കളിയില്‍ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. സ്കോര്‍ 7-5, 6-0.

muguruza

കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണില്‍ കിരീടമണിഞ്ഞ പതിനാലാം സീഡായ മുരുഗസയുടെ ആദ്യം ഗ്രാന്‍സ്ലാം കിരീടമാണിത്. മുരുഗസയുടെ വിജയത്തോടെ തകര്‍ത്തത് വിംബിള്‍ഡണ്‍ നേടുന്ന പ്രായമേറിയ താരമായി തിളങ്ങളാനുള്ള വീനസ് വില്യംസിന്‍റെ സ്വപ്നങ്ങളാണ്. വിംബിള്‍ഡണ്‍ മത്സരങ്ങളില്‍ മികച്ച പ്രകടന കാഴ്ച വെച്ച വീനസിന് മുരുഗസയുടെ കരുത്തിന് മുമ്പില്‍ പിടിച്ചുനില്‍ക്കുന്നതിയില്‍ പരാജയപ്പെടുകയായിരുന്നു. ആദ്യവിംബിള്‍ഡണ്‍ നേടി ചരിത്രം രചിച്ച കൊഞ്ചിത മാര്‍ട്ടിനസിന്‍റെ ശിഷ്യയാണ് 23 കാരിയായ മുരുഗസ.

English summary
An inspired Garbine Muguruza stormed to her first Wimbledon title on Saturday, blowing away in-form American Venus Williams 7-5 6-0 with arguably the performance of her career after tight and tense early exchanges.
Please Wait while comments are loading...