അന്തിമ പട്ടിക തന്നെ കാണിച്ചില്ല!! എല്ലാം തീരുമാനിച്ചത് ഫെഡറേഷന്‍!! രൂക്ഷ വിമര്‍ശനം....

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ദേശീയ അത്‌ലറ്റിക് ഫെഡറേഷനെതിരേ വിമര്‍ശനവുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജിഎസ് രണ്‍ധാവ രംഗത്തുവന്നു. ലണ്ടനില്‍ ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന ലോത അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമിന്റെ അന്തിമ പട്ടിക തന്നെ കാണിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ടീമിനെ തിരഞ്ഞെടുക്കാനുള്ള സമിതിയുടെ ചെയര്‍മാനാണ് താനെന്നത് അവര്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

1

ലോക മീറ്റില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടിക തയ്യാറാക്കിയത് സെലക്ഷന്‍ കമ്മിറ്റിയില്ല, അത്‌ലറ്റിക് ഫെഡറേഷനാണെന്നും രണ്‍ധാവ ചൂണ്ടിക്കാട്ടി. ചാംപ്യന്‍മാരെയെല്ലാം ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. മലയാളി താരം പി യു ചിത്രയെ ഒഴിവാക്കിയ കാര്യം അറിഞ്ഞത് അവസാന നിമിഷമാണെന്നും രണ്‍ധാവ പറഞ്ഞു.

2

ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ ലോക ഫെഡറേഷന് നല്‍കിയ കത്ത് തള്ളിയിരുന്നു. ചിത്രയെ തഴഞ്ഞതിനെതിരേ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അപേക്ഷ നല്‍കാന്‍ ദേശീയ ഫെഡറേഷന്‍ നിര്‍ബന്ധിതരായത്. ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കാടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ദേശീയ ഫെഡറേഷനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.

English summary
GS Randhawa criticize national athletic federation
Please Wait while comments are loading...