വിസ്മയമായി ഒസ്റ്റാപെന്‍കോ!! ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍!! കാത്തിരിക്കുന്നത് ചരിത്രം...

  • Written By:
Subscribe to Oneindia Malayalam

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിലെ അദ്ഭുതമായി മാറിയ സീഡില്ലാ താരം ലാത്വിയയുടെ യെലേന ഒസ്റ്റാപെന്‍കോ സെമി ഫൈനലും കടന്ന് ഫൈനലിലേക്ക് കുതിച്ചു. 1983നു ശേഷം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യത്തെ സീഡില്ലാ താരമാണ് 19 കാരിയായ ലാത്വിയന്‍ സുന്ദരി. ശനിയാഴ്ച നടക്കുന്ന കലാശക്കളിയില്‍ മൂന്നാം സീഡായ റുമാനിയയുടെ സിമോണ ഹാലെപ്പാണ് ഒസ്റ്റാപെന്‍കോയുടെ എതിരാളി.

1

സെമി ഫൈനലില്‍ 30ാം സീഡായ സ്വിറ്റ്‌സര്‍ലന്‍ഡ് താരം ടിമിയ ബാസിന്‍സ്‌കിയെയാണ് ഒസ്റ്റാപെന്‍കോ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു മറികടന്നത്. 7-6, 3-6, 6-3 എന്ന സ്‌കോറിനായിരുന്നു ലാത്വിയന്‍ താരത്തിന്റെ അവിശ്വസനീയ വിജയം. 1983ല്‍ മിമി ജൗസോവെച്ചാണ് അവസാനമായി ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ കടന്ന സീഡില്ലാ താരം. അന്നു മിമി ഫൈനലില്‍ തോല്‍ക്കുകയായിരുന്നു.

2

അതേസമയം, രണ്ടാം സീഡായ ചെക്ക് റിപ്പബ്ലിക് താരം കരോലിന പ്ലിസ്‌കോവയെയാണ് ഹാലെപ്പ് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു കീഴടക്കിയത്. സ്‌കോര്‍: 6-4, 3-6, 6-3. കന്നി ഗ്രാന്റ്സ്ലാം കിരീടമാണ് ഹാലെപ്പ് ലക്ഷ്യമിടുന്നത്. ഫൈനലില്‍ വിജയിക്കാനായാല്‍ ലോക റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കു കയറാന്‍ റുമാനിയന്‍ താരത്തിനു സാധിക്കും.

English summary
French open Halep will face Ostapenko in final
Please Wait while comments are loading...