പ്രായം പ്രശ്‌നമല്ല; റോജര്‍ ഫെഡറര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തോല്‍പ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നാണ് 2016. റയല്‍ മാഡ്രിഡിനുവേണ്ടിയും പോര്‍ച്ചുഗലിനുവേണ്ടിയും കപ്പുകള്‍ നേടിക്കൊടുത്ത റൊണാള്‍ഡോ 2016ലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരവുമായി. എന്നാല്‍, റൊണാള്‍ഡോയുടെ ഈ താരപരിവേഷവും ലോക സ്‌പോര്‍ട്‌സില്‍ റോജര്‍ ഫെഡറര്‍ക്ക് മുന്‍പില്‍ നിഷ്പ്രഭമാവുകയാണ്.

2016ല്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ട ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് താരം സ്വസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ആണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് മാര്‍ക്കറ്റിങ് നടത്തിയ പഠനത്തില്‍ വ്യക്തമായി. ടെന്നീസ് റാങ്കിങ്ങില്‍ പതിനേഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും 60.7 മില്യണ്‍ ഡോളറാണ് ഫെഡറര്‍ പരസ്യവരുമാനത്തിലൂടെ നേടിയത്.

rogerfederer

പ്രായം കളിയെ തളര്‍ത്തിയെങ്കിലും ഫെഡറര്‍ ഇപ്പോഴും മാര്‍ക്കറ്റില്‍ പ്രിയങ്കരനാകാന്‍ കാരണം അദ്ദേഹത്തിന്റെ വ്യക്തിത്വമാണെന്നാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് മാര്‍ക്കറ്റിങ് പറയുന്നത്. ഫെഡറര്‍ക്ക് തൊട്ടുതാഴെ അമേരിക്കന്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരം ലീബോണ്‍ ജെയിംസ് ആണ്. 53.8 മില്യണ്‍ ഡോളറാണ് ഇദ്ദേഹം നേടിയത്.

ഗോള്‍ഫ് കളിക്കാരന്‍ ഫില്‍ മിക്കെല്‍സണ്‍(50.2 മില്യണ്‍ ഡോളര്‍), ടൈഗര്‍ വുഡ്‌സ്(44.8 മില്യണ്‍ ഡോളര്‍) എന്നിവര്‍ മൂന്നും നാലും സ്ഥാനത്തെത്തിയപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ 26.2 മില്യണ്‍ ഡോളറുമായി എട്ടാംസ്ഥാനത്താണ്. ടെന്നീസില്‍ ലോകത്തുനിന്നും നൊവാക് ദ്യോക്കോവിച്ച്(27.9 മില്യണ്‍ ഡോളര്‍), റാഫേല്‍ നഡാല്‍(26.2 മില്യണ്‍ ഡോളര്‍) എന്നവരാണ് ആദ്യ പത്തില്‍ ഇടം പിടിച്ച പ്രമുഖര്‍.


English summary
Here’s how Roger Federer beat Cristiano Ronaldo
Please Wait while comments are loading...