ഹോക്കി വേള്‍ഡ് ലീഗ്: കാനഡയ്ക്കു മുന്നില്‍ ഇന്ത്യക്ക് അടിതെറ്റി, ഫിനിഷ് ചെയ്തത് ആറാം സ്ഥാനത്ത്

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: ഹോക്കി വേള്‍ഡ് ലീഗ് സെമിഫൈല്‍ റൗണ്ടില്‍ ഇന്ത്യ കാനഡയോട് 3-2ന് തോറ്റു. കരുത്തരായ ഇന്ത്യ ഈ ടൂര്‍ണമെന്റില്‍ അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങുന്നത് രണ്ടാം തവണയാണ്. നേരത്തെ ക്വാര്‍ട്ടര്‍ റൗണ്ടില്‍ മലേഷ്യയോടും തോറ്റിരുന്നു.

മൂന്നാം മിനിറ്റിലും 44ാം മിനിറ്റിലുമായി ജോണ്‍സണും 40ാം മിനിറ്റില്‍ പെരേരയുമാണ് കാനഡയ്ക്കു വേണ്ടി ഗോള്‍ നേടി. ലഭിച്ച എട്ട് പെനല്‍റ്റി കോര്‍ണറില്‍ രണ്ടെണ്ണം വലയിലെത്തിച്ച് ഹര്‍മന്‍പ്രീതാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

 hockey-india

അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കാനഡ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് യോഗ്യത നേടുകയും ചെയ്തു. അതേ സമയം വേള്‍ഡ് ലീഗ് ഹോക്കിയിലും ലോകകപ്പ് മത്സരങ്ങളിലും ആതിഥേയര്‍ എന്ന രീതിയില്‍ ഇന്ത്യക്ക് സ്ഥാനമുണ്ടാകും. ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഇന്ത്യയുടെ ആത്മവിശ്വാസത്തെ കാര്യമായി ബാധിക്കുമെന്നു മാത്രം.

English summary
Hockey World League: India go down 2-3 against Canada to finish 6th
Please Wait while comments are loading...