ഒളിംപിക് ചാമ്പ്യന്റെ ചീട്ട് കീറി പ്രണോയ്!! മിന്നും ജയത്തോടെ സെമിയില്‍

  • Written By:
Subscribe to Oneindia Malayalam

ജക്കാര്‍ത്ത: മലയാളി താരം എച്ച്എസ് പ്രണോയ്ക്ക് ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ അഭിമാനനിമിഷം. ഒളിംപിക് ചാംപ്യനായ ചൈനയുടെ ചെന്‍ ലോങിനെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രണോയ് അട്ടിമറിച്ചത്. 21-18, 16-21, 21-19 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ അവിശ്വസനീയ വിജയം.

Actress attacked: പ്രതികരിച്ചവര്‍ക്ക് പണികിട്ടി!! റോളും നഷ്ടപ്പെടുന്നു!! റിമയുടെ വെളിപ്പെടുത്തല്‍

1

നേരത്തേ ലോക ഒന്നാം നമ്പര്‍ താരമായ മലേഷ്യയുടെ ലീ ചോങ് വെയിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് ലോക 25ാം നമ്പര്‍ താരമായ പ്രണോയ് ക്വാര്‍ട്ടറില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരത്തിന്റെ വിജയം.

2

21-10, 21-18 എന്ന സ്‌കോറിനാണ് പ്രണോയ് എതിരാളിയെ മലര്‍ത്തിയടിച്ചത്. ഇതിനു മുമ്പ് നടന്ന രണ്ടു കളികളിലും ചോങിനു മുന്നില്‍ മുട്ടുമടക്കിയ ഇന്ത്യന്‍ താരം ഇത്തവണ കണക്കുതീര്‍ക്കുകയായിരുന്നു.

English summary
Indonesia super series: Prannoy in semi final
Please Wait while comments are loading...