ഇന്തോനേഷ്യന്‍ ഓപ്പണ്‍: മലയാളി താരം എച്ച്എസ് പ്രണോയ് സെമിഫൈനലില്‍ പുറത്ത്

Subscribe to Oneindia Malayalam

ദില്ലി: ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്‍ണ്‍ സെമിഫൈനലില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന മലയാളി താരം പ്രണോയ് റോയ് പുറത്തായി. സെമിഫൈനലില്‍ ലോക 47-ാം നമ്പര്‍ താരമായ ജപ്പാന്റെ കസുമാസ സക്കായ് ആണ് പ്രണോയിയെ പരാജയപ്പെടുത്തിയത്. ആദ്യസെറ്റ് നേടിയ പ്രണോയ്ക്ക് പിന്നീടുള്ള രണ്ട് സെറ്റുകള്‍ നേടാനായില്ല. സ്‌കോര്‍: 21-17, 26-28, 18-21.

നിലവില്‍ ലോക 25-ാം നമ്പര്‍ താരമാണ് എച്ച്എസ് പ്രണോയ്. കസുമാസ സക്കായ് 47-ാം നമ്പര്‍ താരവും. ഇന്ത്യയുടെ തന്നെ കിദംബി ശ്രീനാഥും സെമിഫൈനലില്‍ എത്തിയിട്ടുണ്ട്. സൗത്ത് കൊറിയയുടെ വാന്‍ ഹോസണിനൊണ് സെമിഫൈനലില്‍ ശ്രീകാന്ത് നേരിടുക.

 prannoy

ക്വാര്‍ട്ടറില്‍ അട്ടിമറി വിജയം നേടിയാണ് എച്ച്എസ് പ്രണോയ് സെമിഫൈനല്‍സില്‍ എത്തുന്നത്. ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ ചെന്‍ ലോങിനെയാണ് ക്വാര്‍ട്ടറില്‍ പ്രണോയ് അട്ടിമറിച്ചത്. പ്രണോയിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ക്വാര്‍ട്ടര്‍ ഫൈനലില്‍ നടന്നത്.

English summary
HS Prannoy out of Indonesia Open after semi-final loss to Sakai
Please Wait while comments are loading...