'ടൂറിനു' പോയ ഹ്യൂമേട്ടന്‍ തിരിച്ചെത്തി...നമ്മുടെ ബ്ലാസ്‌റ്റേഴ്‌സിലേക്ക്!! ഇനിയൊരു കലക്ക് കലക്കും!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ഐഎസ്എല്ലില്‍ മലയാളികള്‍ നെഞ്ചിലേറ്റിയ ഹ്യൂമേട്ടന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചെത്തി. ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റനിരയില്‍ ഇയാന്‍ ഹ്യൂമുള്ളപ്പോള്‍ മലയാളികളുടെ ആവേശം വാനോളമായിരുന്നു. സ്വന്തം നാട്ടുകാരേക്കാള്‍ മലയാളികള്‍ ഇഷ്ടപ്പെട്ട ഹ്യൂമേട്ടന്റെ മടങ്ങിവരവ് ഏറെ പ്രതീക്ഷയോടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്. താരത്തിന്റെ മടങ്ങിവരവ് ബ്ലാസ്‌റ്റേഴ്‌സ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പുതിയ സീസണില്‍ ഹ്യൂം മഞ്ഞ ജഴ്‌സിയില്‍ ഉണ്ടാവുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ന് പുറത്തിറങ്ങിയാലും ദിലീപിന് രക്ഷയില്ല!! പുതിയ കേസ് വരും!! കാത്തിരിക്കുന്നത് വീണ്ടും ജയില്‍?

1

പ്രഥമ ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ കുന്തമുനയായിരുന്നു ഹ്യൂം. കന്നി സീസണില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനല്‍ വരെയെത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ചത് 33കാരനായ കനേഡിയന്‍ സ്‌ട്രൈക്കറായിരുന്നു. 2014ല്‍ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി 16 മല്‍സരങ്ങളില്‍ നിന്നു അഞ്ചു ഗോളുകള്‍ താരം നേടി. സീസണിനു ശേഷം 2015ല്‍ ഇംഗ്ലീഷ് ക്ലബ്ബായ ട്രാന്‍മെര്‍ റോവേഴ്‌സിലേക്ക് താരം ചേക്കേറി.

2

പിന്നീട് പുതിയ സീസണില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഹ്യൂമിനെ റാഞ്ചുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സിലെ പ്രകടനം കൊല്‍ക്കത്തയ്ക്കായും താരം ആവര്‍ത്തിച്ചു. രണ്ടു സീസണുകളില്‍ ഹ്യൂം കൊല്‍ക്കത്തയുടെ ജഴ്‌സിയണിഞ്ഞു. 30 മല്‍സരങ്ങളില്‍ നിന്നു 18 ഗോളുകളുമായി ഹ്യൂം കസറി. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ ജേതാക്കളാക്കുന്നതില്‍ താരം നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. 2016ല്‍ വായ്പയില്‍ സ്‌പെയിനിലെ പോണ്‍ഫെറാഡിനയിലേക്കു മാറിയ സ്‌ട്രൈക്കര്‍ ഈ വര്‍ഷം മറ്റൊരു സ്പാനിഷ് ടീം എക്‌സ്‌ട്രെമദ്യൂരയ്ക്കായും കളത്തിലിറങ്ങി. ഐഎസ്എല്ലിന്റെ കഴിഞ്ഞ മൂന്നു സീസണുകളിലെയും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള പ്ലെയിങ് ഇലവനില്‍ ഹ്യൂം ഇടംപിടിച്ചിരുന്നു. ഐഎസ്എല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാണ് ഹ്യൂമേട്ടന്‍. 23 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

English summary
Hume to return to kerala blasters in new season.
Please Wait while comments are loading...