ഈ നേട്ടത്തിന് മെഡലിനേക്കാള്‍ മധുരം!! വെല്‍ഡണ്‍ ദാവീന്ദര്‍....ലണ്ടനില്‍ ചരിത്രനിമിഷം

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: ലോക അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യക്ക് മെഡലൊന്നും ഇതു വരെ ലഭിച്ചില്ലെങ്കിലും അഭിമാനിക്കാവുന്ന ഒരു നേട്ടമുണ്ടായി. പുരുഷന്‍മാരുടെ ജാവ്‌ലിന്‍ ത്രോയില്‍ ആദ്യമായി ഒരു ഇന്ത്യന്‍ താരം ഫൈനലിലേക്ക് യോഗ്യത നേടി. ഇന്ത്യയുടെ ദാവീന്ദര്‍ സിങാണ് ഫൈനല്‍ പ്രവേശനത്തിലൂടെ രാജ്യത്തിന്റെ മുഴുവന്‍ അഭിമാനമായി മാറിയത്. കൈക്കുഴയ്‌ക്കേറ്റ പരിക്കു പോലും വകവയ്ക്കാതെ മല്‍സരിച്ചാണ് താരം മെഡല്‍പ്പോരാട്ടത്തിന് യോഗ്യത കരസ്ഥമാക്കിയത്. ഈയിനത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര നിരാശപ്പെടുത്തിയപ്പോഴായിരുന്നു ദാവീന്ദറിന്‍റെ ഉദയം.

1

മൂന്നാമത്തെയും അവസാനത്തെയും ശ്രമത്തില്‍ 84.22 മീറ്റര്‍ എറിഞ്ഞായിരുന്നു പഞ്ചാബില്‍ നിന്നുള്ള ദാവീന്ദറിന്റെ ഫൈനല്‍ പ്രവേശനം. ഗ്രൂപ്പ് ബിയിലാണ് 26 കാരനായ താരം മല്‍സരിച്ചത്. 13 പേരാണ് ഫൈനലില്‍ മല്‍സരിക്കുക. ഏഴാമനായാണ് ദാവീന്ദര്‍ ഫൈനലിലേക്കു ടിക്കറ്റെടുത്തത്. ആദ്യ ശ്രമത്തില്‍ 82.22 മീറ്ററും രണ്ടാമത്തെ ശ്രമത്തില്‍ 82.14 മീറ്ററുമാണ് താരം എറിഞ്ഞത്. എന്നാല്‍ നിര്‍ണായകമായ മൂന്നാമത്തെ ത്രോയില്‍ ദാവീന്ദര്‍ ചരിത്ര ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.

2

2016ലെ റിയോ ഒളിംപിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവായാ തോമസ് റോളര്‍, വെള്ളി മെഡല്‍ വിജയിയായ ജൂലിയസ് യെഗോ എന്നിവരേക്കാള്‍ മികച്ച ദൂരം
ദാവീന്ദര്‍ യോഗ്യതാ മല്‍സരത്തില്‍ പിന്നിട്ടുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഫൈനലിലും ഇതേ പ്രകടനം ആവര്‍ത്തിക്കാനായാല്‍ ഇന്ത്യക്ക് ഒരു മെഡലും ദാവീന്ദര്‍ സമ്മാനിച്ചേക്കും.

English summary
Indian player davinder singh qualifies for javelin throw final in world athletic meet
Please Wait while comments are loading...