ലേലപട്ടിക പുറത്തിറക്കി, ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തിരുവനന്തപുരവും

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തിരുവനന്തപുരവും കളിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. അടുത്ത സീസണില്‍ മൂന്ന് ടീമുകളെ ഉള്‍പ്പെടുത്താന്‍ പദ്ധതിയിട്ട് ഐഎസ്എല്‍ മാനേജ്‌മെന്റ് പുറത്തിറക്കിയ ലേലപട്ടികയിലാണ് തിരുവനന്തപുരത്തിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരത്തെ കൂടാതെ അഹമ്മദാബാദ്, ബെംഗളൂരു, കട്ടക്ക്, ദുര്‍ഗാപൂര്‍, ഹൈദരാബാദ്, ജെംഷഡ്പൂര്‍, കൊല്‍ക്കത്ത, റാഞ്ചി എന്നീ നഗരങ്ങളെയും ലേലപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 isl

മെയ് 12 മുതല്‍ 24 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി. ലേലത്തില്‍ വിജയിക്കുന്ന ആദ്യ മൂന്ന് ടീമുകളെ ഉള്‍പ്പെടുത്തിയായിരിക്കും അടുത്ത സീസണിലെ ഐഎസ്എൽ.

നിലവില്‍ എട്ടു ടീമുകളാണ് ഇന്ത്യന്‍ ഐഎസ്എല്‍ ടീമില്‍ കളിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുന്ന വമ്പന്‍ സ്വീകാരതയാണ് തിരുവനന്തപുരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കാരണമായതെന്നാണ് സൂചന.

English summary
Indian Super League to invite bids for new teams.
Please Wait while comments are loading...