ഐ പി എല്‍ ക്രിക്കറ്റിന്റെ ഒമ്പതാം സീസണില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സ് ജേതാക്കളായതിന് പിന്നാലെ വിവാദവും തുടങ്ങി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീറാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ വിവാദത്തിന്റെ വെടി പൊട്ടിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ നൈസ് ഗയ്സ് തന്നെയാണ് ജയിക്കേണ്ടത് എന്ന അര്‍ഥത്തിലായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
Read Also: ചിന്നസ്വാമിയില്‍ താമര വിരിഞ്ഞു, ജയിച്ചത് കാവിപ്പട.. കണ്ടാല്‍ സഹിക്കില്ല ഈ ഐപിഎല്‍ ട്രോളുകള്‍!
ഐ പി എല്‍ ജയിച്ചതിന് കണ്‍ഗ്രാജുലേഷന്‍സ് ഹൈദരാബാദ് ടീം. നൈസ് ആയിട്ടുള്ള ആളുകള്‍ ഒന്നാമതായി ഫിനിഷ് ചെയ്യും. വെല്‍ഡണ്‍. ബൗളര്‍മാരാണ് ഏത് ഫോര്‍മാറ്റിലും കളി ജയിപ്പിക്കുന്നത് - ഇതായിരുന്നു ഗൗതം ഗംഭീര്‍ ട്വിറ്ററില്‍ എഴുതിയത്. അതെന്താ ഹൈദരാബാദ് മാത്രമേ നൈസ് ആയിട്ടുള്ളൂ, ബാംഗ്ലൂര്‍ ടീമിലെ കളിക്കാര്‍ നൈസ് അല്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ഗംഭീറിനോട് ചോദിക്കുന്നത്.
വിരാട് കോലിയെ ഉദ്ദേശിച്ചല്ല ഈ കമന്റ് എന്ന് കരുതുന്നു. താങ്കളില്‍ നിന്നും അതും പ്രതീക്ഷിക്കാം. എന്നാലും ചോദിക്കുകയാണ് - എന്നായിരുന്നു ഹര്‍ഷ് ബിന്ദാല് എന്നയാള്‍ ചോദിച്ചത്. ആര് സി ബി താരങ്ങള്‍ ഡീസന്റ് അല്ല എന്ന് സൂചിപ്പിക്കുകയായിരുന്നോ ട്വീറ്റിലൂടെ ചെയ്തത് എന്ന് റിതിക റെഡ്ഡി എന്ന ഐ ഡി ചോദിച്ചു. നിങ്ങള്‍ക്ക് വിരാട് കോലിയോട് അസൂയ ഉള്ളത് കൊണ്ടല്ലേ ഇത്തരം കമന്റുകള്‍ പാസാക്കുന്നത് എന്ന് ചോദിക്കാനും ആളുണ്ടായി.
ഗൗതം ഗംഭീറിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇത്തവണ നാലാം സ്ഥാനത്താണ് ഐ പി എല്ലില്‍ എത്തിയത്. ഹൈദരാദാബാദിനെതിരെ രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ തോറ്റ് പുറത്താകുകയായിരുന്നു. ഇന്ത്യയുടെ ക്യാപ്റ്റന്മാരായ വിരാട് കോലി, എം എസ് ധോണി എന്നിവരുമായി കളിക്കളത്തില്‍ ഉടക്കിയ ചരിത്രം ഗൗതം ഗംഭീറിന് ഉണ്ട്.