ഐപിഎല്ലിലെ കന്നി വിക്കറ്റ്..അതും ഗെയ്‌ലിന്റേത്!! മലയാളി ഹീറോ ബാസിലിനു പറയാനുള്ളത്...

  • Written By:
Subscribe to Oneindia Malayalam

രാജ്‌കോട്ട്: ഐഎല്ലില്‍ തന്റെ കന്നി വിക്കറ്റ് സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് ഗുജറാത്ത് ലയണ്‍സിന്റെ മലയാളി പേസര്‍ ബാസില്‍ തമ്പി. ലോക ക്രിക്കറ്റിലെ അപകടകാരിയായ ബാറ്റ്‌സ്മാനായ വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലിനെയാണ് ബാസില്‍ പുറത്താക്കിയത്. 38 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം 77 റണ്‍സോടെ കളംവാണ ഗെയ്‌ലിനെ ബാസില്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

1

തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ മുഹൂര്‍ത്തമെന്നാണ് ഗെയ്‌ലിന്റെ വിക്കറ്റ് നേടിയതിനെക്കുറിച്ച് ബാസില്‍ പ്രതികരിച്ചത്. ഇതെന്റെ ആദ്യ ഐപിഎല്‍ വിക്കറ്റാണ്. വലിയൊരു താരത്തിന്റെ വിക്കറ്റ് ഞാന്‍ നേടിയിരിക്കുന്നു. ഇതിനു കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.
സമ്മര്‍ദ്ദഘട്ടങ്ങളില്‍ പന്തെറിയുന്നത് താന്‍ ആസ്വദിക്കുന്നതായി ബാസില്‍ പറഞ്ഞു.

2

വളരെ ആസ്വദിച്ചാണ് ഞാന്‍ ബൗള്‍ ചെയ്യാറുള്ളത്. സമ്മര്‍ദ്ദഘട്ടത്തിലും ഇതിനു മാറ്റമുണ്ടാവാറില്ല. സമീപകാലത്തായി എനിക്കു നന്നായി ബൗള്‍ ചെയ്യാന്‍ കഴിയുന്നുണ്ട്. ബാറ്റ്‌സ്മാന്‍ ഏതു നിമിഷവും ആക്രമിക്കുമെന്നു എനിക്കറിയാം. അത്തരം സമയങ്ങളില്‍ എതിര്‍ ബാറ്റ്‌സ്മാനെ സമ്മര്‍ദ്ദത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബൗള്‍ ചെയ്യാറുള്ളതെന്നും 23 കാരനായ താരം കൂട്ടിച്ചേര്‍ത്തു.
ടെന്നിസ് ബോള്‍ ക്രിക്കറ്റ് കളിച്ചാണ് ഞാന്‍ നല്ല യോര്‍ക്കറുകള്‍ എറിയാന്‍ പരിശീലിച്ചത്. ക്യാംപിലെത്തിയപ്പോള്‍ നെറ്റ്‌സില്‍ നിരന്തരം യോര്‍ക്കറുകള്‍ പരിശീലിച്ചിരുന്നു. പരിശീലകരും മികച്ച പിന്തുണയാണ് തനിക്കു നല്‍കിയതെന്നും ബാസില്‍ പറഞ്ഞു.

English summary
Getting Gayle Out 'Best Feeling Of My Life', Says Basil Thampi.
Please Wait while comments are loading...