ദില്ലിയോട് തോറ്റു; ചോദ്യത്തിന് മറുപടിയായി തെറിവാക്ക് പറഞ്ഞ് മാക്‌സ്‌വെല്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഐപിഎല്‍ ക്രിക്കറ്റില്‍ മികച്ച ബാറ്റ്‌സ്മാരില്‍ ഒരാളായ ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയാണ്. എന്നാല്‍, തുടരെ രണ്ടു തോല്‍വി ഏറ്റുവാങ്ങിയ ടീമിന് പുതിയ സീസണില്‍ മോശം തുടക്കമാണ് വരവേറ്റത്. കഴിഞ്ഞദിവസം ദില്ലിയോടുള്ള തോല്‍വി ടീമിന്റെ പ്രകടനത്തെ മൊത്തം ബാധിക്കുന്നതായി.

കളിയുടെ എല്ലാ വിഭാഗങ്ങളും പഞ്ചാബ് ദില്ലിയോട് അടിയറവ് പറഞ്ഞു. ബൗളര്‍മാര്‍ 188 റണ്‍സ് വഴങ്ങിയപ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അതിനടുത്തെത്താന്‍പോലും കഴിഞ്ഞില്ല. 51 റണ്‍സിനായിരുന്നു തോല്‍വി. അതുകൊണ്ടുതന്നെ കളിക്കുശേഷമുള്ള അവതാരകന്റെ ചോദ്യങ്ങള്‍ ടീം ക്യാപ്റ്റന്‍ മാക്‌സ് വെലിനെ പ്രകോപിപ്പിക്കുകയും ചെയ്തു.

maxwell1

സീസണില്‍ ആദ്യമായി ഡക്കില്‍ പുറത്തായ മാക്‌സ് വെലിനോട് സ്പിന്നിനെ കളിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടോയെന്നായിരുന്നു അവതാരകന്റെ ചോദ്യം. ഒരു തെറിവാക്കായിരുന്നു ഓസീസ് ഓള്‍റൗണ്ടറുടെ മറുപടി. കഴിഞ്ഞ മത്സരങ്ങളില്‍ താന്‍ സ്പിന്നിനെ തുടരെ സിക്‌സറടിക്കുന്നത് കണ്ടില്ലേയെന്ന് തിരിച്ചു ചോദ്യവും. കളിയുടെ എല്ലാ വിഭാഗങ്ങളിലും ടീം മെച്ചപ്പെടാനുണ്ടെന്നും മാക്‌സ് വെല്‍ പറഞ്ഞു.

2017 സീസണിലും മോശമല്ലാത്ത ബാറ്റിങ് പ്രകടനമാണ് മാക്‌സ് വെലിന്റേത്. ആകെ 193 റണ്‍സടിച്ച മാക്‌സി 9 സിക്‌സറുകളും നേടി. സിക്‌സറുകളുടെ കാര്യത്തില്‍ ഡി വില്ലിയേഴ്‌സ് മാത്രമാണ് മാക്‌സ് വെലിന് മുന്നിലുള്ളത്. നേരത്തെ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ സ്പിന്നിനെതിരെയും ഓസീസ് യുവതാരം മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരുന്നു.

English summary
Glenn Maxwell fumes at ‘s**t’ question after Kings XI Punjab’s loss in IPL
Please Wait while comments are loading...