വീണ്ടും വരുന്നു കോലി-സ്മിത്ത് പോര്!! കോലിയെ തോല്‍പ്പിക്കാന്‍ ധോണിയും!!

  • Written By:
Subscribe to Oneindia Malayalam

ബംഗളൂരു: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും ഒരു ഇടവേളയ്ക്കുശേഷം വീണ്ടും നേര്‍ക്കുനേര്‍. ഇത്തവണ ഐപിഎല്ലിലാണ് ഇരുവരും ശക്തി പരീക്ഷിക്കുന്നത്. കോലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും സ്മിത്തിന്റെ റൈസിങ് പൂനെ ജയന്റ്‌സുമാണ് ഏറ്റുമുട്ടുന്നത്. ഞായറാഴ്ച രാത്രി എട്ടു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്.

കോലി-സ്മിത്ത് ശത്രുത

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ കളിക്കളത്തിനകത്തും പുറത്തും കോലിയും സ്മിത്തും കൊമ്പുകോര്‍ത്തത് വലിയ ചര്‍ച്ചയായിരുന്നു. അതുകൊണ്ടു തന്നെ അതിനു ശേഷം ഇരുവരും മുഖാംമുഖം വരുന്ന ആദ്യ മല്‍സരമെന്ന നിലയില്‍ ഏവരും ഉറ്റുനോക്കുന്ന മല്‍സരം കൂടിയാണിത്.

കോലിയുടെ തിരിച്ചുവരവ്

പരിക്കിനെത്തുടര്‍ന്ന് ഐപിഎല്ലിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങള്‍ നഷ്ടമായ കോലി കഴിഞ്ഞ കളിയിലാണ് തിരിച്ചെത്തിയത്. മുംബൈക്കെതിരായ കളിയില്‍ ഓപ്പണറായി ഇറങ്ങിയ കോലി 62 റണ്‍സോടെ തന്റെ മടങ്ങിവരവ് ഉജ്ജ്വലമാക്കിയിരുന്നു. എന്നാല്‍ ടീമിനെ ജയത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല.

ധോണിക്ക് നിര്‍ണായകം

പൂനെ ടീമിനായി കളിക്കുന്ന ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്ക് ഏറെ നിര്‍ണായകമാണ് ഈ മല്‍സരം. ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന ധോണിക്കു വിമര്‍ശകരുടെ വായടപ്പിക്കാന്‍ മികച്ചൊരു ഇന്നിങ്‌സ് കളിച്ചേ തീരൂ.

ബദ്രി വീണ്ടും വിസ്മയിപ്പിക്കുമോ

മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ബാംഗ്ലൂരിനായി ഹാട്രിക് നേടിയ വിന്‍ഡീസ് സ്പിന്നര്‍ സാമുവല്‍ ബദ്രി വീണ്ടുമൊരു മാജിക്കല്‍ പ്രകടനം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോലി. എന്നാല്‍ ബദ്രിയുടെ ഹാട്രിക്കിനും അന്നു ബാംഗ്ലൂരിനെ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.

ഇരുടീമിനും ജയിക്കണം

എട്ടു ടീമുകളുള്ള ഐപിഎല്ലില്‍ ആറും എട്ടും സ്ഥാനങ്ങളിലാണ് ബാംഗ്ലൂരും പൂനെയും. അതുകൊണ്ടു തന്നെ നോക്കൗട്ട്‌റൗണ്ട് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഇരുടീമുകള്‍ക്കും ജയിക്കേണ്ടതുണ്ട്. രണ്ടു പോയിന്റ് വീതമാണ് ബാംഗ്ലൂരിനും പൂനെയ്ക്കുമുള്ളത്. മികച്ച റണ്‍ശരാശരിയില്‍ ബാംഗ്ലൂര്‍ മുന്നിലെത്തുകായിരുന്നു.

പൊളിച്ചടുക്കുമോ ഗെയ്ല്‍

ടൂര്‍ണമെന്റില്‍ ഇതുവരെ തന്റെ തനിനിറം കാട്ടിയിട്ടില്ലാത്ത വിന്‍ഡീസ് സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ഫോമിലേക്കുയര്‍ന്നാല്‍ പൂനെയുടെ കാര്യം കഷ്ടത്തിലാവും. അവസാന 11 മല്‍സരങ്ങളില്‍ ഒരു അര്‍ധസെഞ്ച്വറി പോലും ഗെയ്‌ലിന്റെ പേരിലില്ല.

English summary
Bangalore will face Pune in sunday's second ipl match
Please Wait while comments are loading...