രാജാക്കന്‍മാരുടെ വഴി മുടക്കാന്‍ കോലിയും സംഘവും....അവര്‍ക്കിനി നഷ്ടപ്പെടാനുള്ളത് ഇതു മാത്രം!!

  • Written By:
Subscribe to Oneindia Malayalam

ബംഗളൂരു: ഐപിഎല്ലില്‍ നിലനില്‍പ്പ് തേടി വെള്ളിയാഴ്ച കിങ്‌സ് ഇലവന്‍ പഞ്ചാബ് പാഡണിയും. രാത്രി എട്ടു മണിക്കു നടക്കുന്ന മല്‍സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സുമായാണ് പഞ്ചാബിന്റെ മാറ്റുരയ്ക്കല്‍. പഞ്ചാബിന് ഇതു ജീവന്‍മരണ പോരാട്ടമാണെങ്കില്‍ ബാംഗ്ലൂരിന്റെ ലക്ഷ്യം മാനംകാക്കലാണ്. ബംഗളൂരിവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മല്‍സരം.

പഞ്ചാബ് അഞ്ചാമത്

പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് പഞ്ചാബ്. ഒമ്പതു മല്‍സരങ്ങള്‍ കളിച്ച പഞ്ചാബ് നാലെണ്ണത്തില്‍ ജയിച്ചപ്പോള്‍ ഒമ്പതെണ്ണത്തില്‍ പരാജയമേറ്റുവാങ്ങി. എട്ടു പോയിന്റാണ് പഞ്ചാബിന്റെ സമ്പാദ്യം. പട്ടികയില്‍ തൊട്ടു മുകളിലുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബിനേക്കാള്‍ അഞ്ചു പോയിന്റ് മുന്നിലാണ്. ഈ ദൂരം കുറയ്ക്കണമെങ്കില്‍ പഞ്ചാബിന് ബാംഗ്ലൂരിനെ തോല്‍പ്പിച്ചേ തീരൂ.

പ്രതീക്ഷയറ്റ് ബാംഗ്ലൂര്‍

സൂപ്പര്‍ താരം വിരാട് കോലി നയിക്കുന്ന ബാംഗ്ലൂര്‍ മറക്കാനാഗ്രഹിക്കുന്ന ടൂര്‍ണമെന്റായിരിക്കും ഇത്. ഐപിഎല്ലില്‍ ഇത്രയും ദയനീയമായ പ്രകടനം മുമ്പെങ്ങും അവര്‍ നടത്തിയിട്ടില്ല. 11 മല്‍സരങ്ങളില്‍ ബാംഗ്ലൂരിന് ജയിക്കാനായത് രണ്ടെണ്ണത്തില്‍ മാത്രം. എട്ടു കളികളില്‍ ബാംഗ്ലൂര്‍ പരാജയമേറ്റുവാങ്ങി. അഞ്ചു പോയിന്റോടെ പട്ടികയില്‍ അവസാനസ്ഥാനത്താണ് കോലിയുടെ ടീം.

ജയിച്ചിട്ടും കാര്യമില്ല

ബാംഗ്ലൂരിന് മൂന്നു മല്‍സരങ്ങള്‍ കൂടിയാണ് ടൂര്‍ണമെന്റില്‍ ശേഷിക്കുന്നത്. ഇവയിലെല്ലാം ജയിച്ചാലും ബാംഗ്ലൂര്‍ പ്ലേഓഫിനു യോഗ്യത നേടില്ല. 11 പോയിന്റ് മാത്രമേ ശേഷിക്കുന്ന കളികളിലെല്ലാം ജയിച്ചാലും അവര്‍ക്കു ലഭിക്കുകയുള്ളൂ. എന്നാല്‍ പ്ലേഓഫ് യോഗ്യതസ നേടാനായില്ലെങ്കിലും അടുത്ത മൂന്നു മല്‍സരങ്ങളിലും ജയിച്ച് മാനാകാക്കാനാണ് കോലി ലക്ഷ്യമിടുന്നത്.

ബാറ്റിങ് ദുരന്തം

ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ് ലൈനപ്പുളിലൊന്നായിരുന്നു ബാംഗ്ലൂരിന്റേത്. കോലിയെക്കൂടാതെ ഒറ്റയ്ക്ക് മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ്, ഷെയ്ന്‍ വാട്സണ്‍ എന്നിവര്‍ ടീമിലുണ്ടായിട്ടും ബാംഗ്ലൂര്‍ ബാറ്റിങ് ദുരന്തമായി മാറി. അവസാന നാലു കളികളില്‍ 441 റണ്‍സെടുക്കുന്നതിനിടെ 37 വിക്കറ്റുകളാണ് ബാംഗ്ലൂര്‍ കളഞ്ഞുകുളിച്ചത്. ഓരോ 12 റണ്‍സിനിടെയും അവര്‍ നഷ്ടപ്പെടുത്തിയത് ഒരു വിക്കറ്റാണ്.

ആത്മവിശ്വാസത്തില്‍ പഞ്ചാബ്

നാലു ദിവസത്തെ വിശ്രമം കഴിഞ്ഞ് പുതിയ ഉന്‍മേഷത്തോടെയാണ് പഞ്ചാബ് ബാംഗ്ലൂരിന്റെ ഗ്രൗണ്ടിലെത്തുന്നത്. അവസാന മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ 10 വിക്കറ്റിനു തകര്‍ത്തുവിടാനായതും പഞ്ചാബിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.

എല്ലാം ജയിക്കണം

ശേഷിക്കുന്ന അഞ്ചു മല്‍സരങ്ങളിലും ജയം നേടിയാല്‍ പഞ്ചാബിന് പ്ലേഓഫില്‍ സ്ഥാനമുറപ്പാണ്. മറിച്ചാണെങ്കില്‍ കണക്കുകളുടെ ആനുകൂല്യം കൂടി നോക്കിയാവും പഞ്ചാബിന്റെ ഭാവി. ഇതില്‍ പ്രതീക്ഷയര്‍പ്പിക്കാതെ എല്ലാം ജയിച്ച് പ്ലേഓഫ് ടിക്കറ്ററ്റെടുക്കാനാണ് പഞ്ചാബിന്റെ ശ്രമം.

അംലയുടെ ഫോം

ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംലയുടെ മികച്ച ഫോമിലാണ് പഞ്ചാബിന്റെ പ്രതീക്ഷകള്‍. അവസാന രണ്ടു മല്‍സരങ്ങളില്‍ 104*, 65 എന്നിങ്ങനെയായിരുന്നു അംലയുടെ സ്‌കോര്‍. ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ താളം വീണ്ടെടുത്തതും പഞ്ചാബിന് കരുത്തേകും. ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് പഞ്ചാബിന്റെ മറ്റൊരു തുറുപ്പുചീട്ട്.

കണക്കില്‍ മുന്നില്‍ പഞ്ചാബ്

ഐപിഎഎല്ലില്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പഞ്ചാബിനു തന്നെയാണ് മുന്‍തൂക്കം. ഇതുവരെ 19 തവണ ഏറ്റുമുട്ടിയപ്പോള്‍ 11 ലും ജയം പഞ്ചാബിനായിരുന്നു. എട്ടു മല്‍സരങ്ങളില്‍ മാത്രമാണ് ബാംഗ്ലൂര്‍ ജയിച്ചത്.

ഗെയ്ല്‍ ഭീതി

ബാംഗ്ലൂരിന്റെ വിന്‍ഡീസ് സൂപ്പര്‍മാന്‍ ക്രിസ് ഗെയ്‌ലിനെയാണ് പഞ്ചാബ് ഏറ്റവുമധികം ഭയപ്പെടുക. കാരണം പഞ്ചാബിനെതിരേ ഗെയ്‌ലിനു തകര്‍പ്പന്‍ റെക്കോര്‍ഡാണുള്ളത്. അവസാന ആറ് ഇന്നിങ്‌സുകളില്‍ 107, 71, 77, 4, 117, 73 എന്നിങ്ങനെയാണ് ഗെയ്‌ലിന്റെ സ്‌കോര്‍. പഞ്ചാബിനെതിരേ ഗെയ്‌ലിന്റെ സ്‌ട്രൈക്ക്‌റേറ്റ് 187 ആണ്.

English summary
Bangalore to play against Punjab in friday's match.
Please Wait while comments are loading...