മുംബൈക്ക് തീര്‍ക്കണം ആ കണക്ക്!! പക്ഷെ വിട്ടുതരുമോ റെയ്‌നയും സംഘവും....

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ലയണ്‍സും നേര്‍ക്കുനേര്‍. ഞായറാഴ്ച വൈകീട്ട് നാലു മണിക്ക് മുംബൈയിലാണ് മല്‍സരം. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണ് മുംബൈയെ നയിക്കുന്നതെങ്കില്‍ മറ്റൊരു ഇന്ത്യന്‍ താരമായ സുരേഷ് റെയ്‌നയാണ് ഗുജറാത്ത് ക്യാപ്റ്റന്‍.

ഗുജറാത്തിന്റെ റെക്കോര്‍ഡ്

സ്വന്തം കാണികള്‍ക്കു മുന്നില്‍ പാഡണിയുമ്പോള്‍ കാര്യങ്ങള്‍ മുംബൈക്ക് അത്ര ആഹ്ലാദം നല്‍കുന്നതല്ല. കഴിഞ്ഞ സീസണില്‍ രണ്ടു തവണ ഗുജറാത്തുമായി ഏറ്റുമുട്ടിയപ്പോഴും മുംബൈ പരാജയപ്പെട്ടിരുന്നു. ഇത്തവണ അതിനു കണക്കുതീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് മുംബൈ.

മലിങ്ക തിരിച്ചെത്തും

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ പരിക്കിനെ തുടര്‍ന്നു കളിക്കാതിരുന്ന ലങ്കയുടെ സ്റ്റാര്‍ പേസര്‍ ലസിത് മലിങ്ക മുംബൈ ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മലിങ്ക മടങ്ങിയെത്തിയാല്‍ ന്യൂസിലന്‍ഡ് പേസര്‍ ടിം സോത്തിക്കാവും സ്ഥാനം നഷ്ടമാവുക

ജയിച്ചാല്‍ ഒന്നാമത്

ആറു പോയിന്റോടെ പട്ടികയില്‍ രണ്ടാമതാണ് മുംബൈ. തലപ്പത്തുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനും ഇതേ പോയിന്റാണുള്ളത്. ഗുജറാത്തിനെ തോല്‍പ്പിച്ചാല്‍ പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു കയറാന്‍ മുംബൈക്കാവും.

ജയം തുടരാന്‍ ഗുജറാത്ത്

തുടര്‍ച്ചയായ തോല്‍വികള്‍ക്കു അറുതിയിട്ട് അവസാന മല്‍സരത്തില്‍ വിജയവഴിയില്‍ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത്. റൈസിങ് പൂനെ ജയന്റ്‌സിനെ ഏഴു വിക്കറ്റിനാണ് അവസാന മല്‍സരത്തില്‍ പൂനെ കീഴടക്കിയത്.

ബ്രാവോയില്ല

വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയില്ലാതെയാണ് ഗുജറാത്ത് ടീം മുംബൈയിലെത്തുന്നത്. കണംകാലിനു പരിക്കേറ്റ താരം വിശ്രമത്തിലാണ്.

English summary
Mumbai will face Gujarat in sunday's first ipl match
Please Wait while comments are loading...