ഐപിഎല്ലില്‍ വീണ്ടും ഒത്തുകളി!!! മൂന്നു പേര്‍ അറസ്റ്റില്‍....ഒത്തുകളിച്ചത് റെയ്‌നയുടെ ടീം ?

  • Written By:
Subscribe to Oneindia Malayalam

കാണ്‍പൂര്‍: ഐപിഎല്ലില്‍ വീണ്ടും ഒത്തുകളി വിവാദം. സുരേഷ് റെയ്‌നയുടെ നായകത്വത്തിലുള്ള ഗുജറാത്ത് ലയണ്‍സ് ടീമാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലുള്ളത്. ഗുജറാത്ത് ടീമിലെ രണ്ടു താരങ്ങളെ പോലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.ചില കളിക്കാരുടെ പേര് ലഭിച്ചിട്ടുണ്ട്. സൂചന ലഭിച്ച താരങ്ങളെ ഉടന്‍ ചോദ്യം ചെയ്യുമെന്നും കാണ്‍പൂര്‍ എസ്പി ആകാഷ് കുല്‍ഹരി പറഞ്ഞു.

പ്ലേഓഫിലെത്താന്‍ പൂനെയ്ക്ക് ജയിക്കണം!! ഒപ്പം തീര്‍ക്കണം ആ കണക്കും.....അന്നു സഞ്ജു ചെയ്തത്

വാട്ട് എ മാച്ച്!! ഇതാണ് ക്രിക്കറ്റ്.....ഇഞ്ചോടിഞ്ച്, പടിക്കല്‍ കലമുടച്ച് മുംബൈ, പഞ്ചാബിന് ആശ്വാസം

1

ബുധനാഴ്ച ഗുജറാത്തും ഡല്‍ഹി ഡെയര്‍ഡെവിള്‍സും തമ്മിലുള്ള മല്‍സരം കഴിഞ്ഞ് തൊട്ടടുത്ത ദിവസം വാതുവയ്പ്പ് റാക്കറ്റുമായി ബന്ധമുള്ള മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നയന്‍ ഷാ, വികാസ് കുമാര്‍, രമേഷ് കുമാര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. ഗുജറാത്ത്, ഡല്‍ഹി ടീമിലെ താരങ്ങള്‍ താമസിച്ചിരുന്ന അതേ ഹോട്ടലില്‍ വച്ചു തന്നെയാണ് ഇവരെ പോലീസ് പിടികൂടിയത്. ബിസിസിഐയുടെ ആന്റി കറപ്ക്ഷന്‍ സെക്യൂരിറ്റി യൂനിറ്റാണ് ഹോട്ടലില്‍ വാതുവയ്പ്പ് സംഘത്തിലെ ചിലരുണ്ടെന്ന് പോലീസിനെ അറിയിച്ചത്. തുടര്‍ന്നു പോലീസ് നടത്തിയ റെയ്ഡില്‍ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നഗരത്തിലെ ഏക ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ കൂടിയായ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലിലെ 17ാം നിലയിലുള്ള റൂമില്‍ വച്ചാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. മറ്റൊരാളെ സ്റ്റേഡിയത്തില്‍ വച്ചാണ് പിടികൂടിയത്.

2

സ്‌റ്റേഡിയത്തിന് തൊട്ടരികിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. രമേഷ് കുമാറിനെയാണ് സ്റ്റേഡിയത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍
സ്റ്റേഡിയത്തില്‍ വച്ച് ഹോട്ടല്‍ മുറിയിലുള്ള മറ്റു പങ്കാളികള്‍ക്കു പിച്ച് റിപ്പോര്‍ട്ട് അയച്ചു കൊടുത്തതായി പോലീസ് പറഞ്ഞു. പിടിക്കപ്പെട്ട നയന്‍ ഷാ, വികാസ് കുമാര്‍ എന്നിവരുടെ ഫോണില്‍ നിന്നു പിച്ചിന്റെ ക്ലോസ്‌റേഞ്ച് ചിത്രങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.

English summary
The darker side of the Indian Premier League has once again come to forefront as the police are reportedly going to question two Gujarat Lions’ cricketers over the alleged contact with three arrested bookies.
Please Wait while comments are loading...