ഗെയ്‌ലിന്റെ ഐപിഎല്‍!! പക്ഷെ ഓസ്‌ട്രേലിയ...റണ്‍വേട്ടയില്‍ ഇന്ത്യയുമുണ്ട്!! ആ റെക്കോര്‍ഡ് കോലിക്ക്..

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ പത്താം സീസണില്‍ ആവേശകരമായി പുരോഗമിക്കവെ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കു ലഭിക്കുന്ന ഓറഞ്ച് ക്യാപ്പിനായി ഇത്തവണയും വീറുറ്റ പോരാട്ടമാണ് നടക്കുന്നത്. മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന നിതീഷ് റാണയാണ് 255 റണ്‍സോടെ ഇപ്പോള്‍ റണ്‍വേട്ടയില്‍ തലപ്പത്തുള്ളത്. തൊട്ടു താഴെ 239 റണ്‍സുമായി ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുണ്ട്. ഇതുവരെയുള്ള ഒമ്പതു സീസണുകള്‍ പരിശോധിക്കുമ്പോള്‍ രണ്ടു തവണ പുരസ്‌കാരം നേടിയ വിന്‍ഡീസ് സൂപ്പര്‍മാന്‍ ക്രിസ് ഗെയ്‌ലാണ് മുന്നിലുള്ളത്.

ആദ്യ ഊഴം മാര്‍ഷിന്

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓസീസ് ബാറ്റ്‌സ്മാന്‍ ഷോണ്‍ മാര്‍ഷാണ് 2008ലെ പ്രഥമ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത്. 11 മല്‍സരങ്ങളില്‍ നിന്നായി താരം 611 റണ്‍സ് അടിച്ചെടുത്തു. മാര്‍ഷിന്റെ ഉജ്ജ്വല ബാറ്റിങിന്റെ കരുത്തില്‍ പഞ്ചാബ് സെമി ഫൈനല്‍ വരെയെത്തുകയും ചെയ്തിരുന്നു.

വീണ്ടും ഓസീസ് കരുത്ത്

2009ലെ ടൂര്‍ണമെന്റിലും ഓറഞ്ച് ക്യാപ്പ് ഓസ്‌ട്രേലിയ കൊണ്ടുപോയി. ഇത്തവണ ഓസീസിന്റെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ മാത്യു ഹെയ്ഡനാണ് ഒന്നാമതെത്തിയത്. മഹേന്ദ്രസിങ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി ഹെയ്ഡന്‍ 572 റണ്‍സ് നേടി. 12 മല്‍സരങ്ങളില്‍ നിന്നായിരുന്നു ഇത്.

നമ്മുടെ സ്വന്തം സച്ചിന്‍

2010ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ അഭിമാനമുയര്‍ത്തി ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഓറഞ്ച് ക്യാപ്പ് അണിഞ്ഞു. മുംബൈ ഇന്ത്യന്‍സിനു വേണ്ടിയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മാജിക്കല്‍ പ്രകടനം. 15 കളികളില്‍ നിന്നു സച്ചിന്‍ 618 റണ്‍സ് വാരിക്കൂട്ടി.

വരവായ് ഗെയ്ല്‍ വസന്തം

ട്വന്റി ട്വന്‍ിയില്‍ 10,000 റണ്‍സ് തികച്ച ഏക താരമെന്ന ലോകറെക്കോര്‍ഡ് അടുത്തിടെ കുറിച്ച ഗെയ്‌ലിനാണ് 2011ലെ ടൂര്‍ണമെന്റ് അവകാശപ്പെട്ടത്. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനായി നിറഞ്ഞാടിയ ഗെയ്ല്‍ 608 റണ്‍സാണ് അടിച്ചെടുത്തത്. ബാംഗ്ലൂര്‍ ടീമിനൊപ്പം താരത്തിന്റെ കന്നി സീസണ്‍ കൂടിയായിരുന്നു ഇത്.

ദേ വീണ്ടും ഗെയ്ല്‍

2011ല്‍ നിര്‍ത്തിയ ഇടത്തു നിന്ന് ഗെയ്ല്‍ തൊട്ടടുത്ത വര്‍ഷവും ബാറ്റിങ് സംഹാരം തുടര്‍ന്നു. ഇത്തവണയും ജഴ്‌സി ബാംഗ്ലൂരിന്റേതു തന്നെ. 15 മല്‍സരങ്ങളില്‍ നിന്നു 733 റണ്‍സായിരുന്നു ഗെയ്‌ലിന്റെ ബാറ്റില്‍ നിന്നു പിറന്നത്.

ഹസ്സിയുടെ വരവ്

ഓറഞ്ച് തൊപ്പി മൂന്നാം തവണയും ലക്ഷ്യമിട്ട ഗെയ്‌ലിന് പക്ഷെ 2013ല്‍ വഴിമാറി കൊടുക്കേണ്ടിവന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ഹസ്സിയാണ് 2013ല്‍ ഓറഞ്ച് ക്യാപ്പ് അണിഞ്ഞത്. 17 മല്‍സരങ്ങളില്‍ നിന്നു ഹസ്സി 733 റണ്‍സ് നേടി.

റോബിന്‍ ഉത്തപ്പഡാ....

സച്ചിനു ശേഷം ഓറഞ്ച് ക്യാപ്പ് അണിയുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചത് 2014ലാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം റോബിന്‍ ഉത്തപ്പയാണ് 16 മല്‍സരങ്ങളില്‍ നിന്നു 660 റണ്‍സോടെ ഓറഞ്ച് ക്യാപ്പിന് അവകാശിയായത്. ഉത്തപ്പയുടെ മികവില്‍ കൊല്‍ക്കത്ത ചാംപ്യന്‍മാരാവുകയും ചെയ്തു.

വാര്‍ണര്‍ ഷോ

ഐപിഎല്ലില്‍ വീണ്ടുമൊരു ഓസീസ് താരത്തിന്റെ ബാറ്റിങ് വിസ്‌ഫോടനത്തിന് 2015 സാക്ഷിയായി. ഓസീസ് ഓപ്പണര്‍ കൂടിയായ ഡേവിഡ് വാര്‍ണറാണ് 14 മല്‍സരങ്ങളില്‍ നിന്നു 562 റണ്‍സോടെ ടോപ്‌സ്‌കോററായത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം.

കോലി മയം

ഇന്ത്യയുടെയും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെയും ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോലിയാണ് അവസാനമായി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. നാലു സെഞ്ച്വറികളടക്കം കോലി വാരിക്കൂട്ടിയത് 973 റണ്‍സ്. ഇതുവരെയുള്ള ടൂര്‍ണമെന്റുകളില്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന താരം നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.

English summary
Australian batsman Shaun Marsh bagged the Orange Cap in the first season scoring 616 runs. Chris Gayle has bagged the honour twice in 2011 and 2012.
Please Wait while comments are loading...