പ്ലേഓഫിലെത്താന്‍ പൂനെയ്ക്ക് ജയിക്കണം!! ഒപ്പം തീര്‍ക്കണം ആ കണക്കും.....അന്നു സഞ്ജു ചെയ്തത്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഐപിഎല്ലില്‍ റൈസിങ് പൂനെ ജയന്റ്‌സും ഡല്‍ഹി ഡെയര്‍ഡെവിള്‍സും വീണ്ടും നേര്‍ക്കുനേര്‍. ഇന്നു രാത്രി എട്ടിനു നടക്കുന്ന മല്‍സരത്തില്‍ പൂനെ ഡല്‍ഹിയുമായി ഏറ്റുമുട്ടും. പ്ലേഓഫിലെത്താന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയാണ് പൂനെ നേരിടുന്നതെങ്കില്‍ നേരത്തേ തന്നെ പുറത്തായ ഡല്‍ഹി ശേഷിക്കുന്ന രണ്ടു കളികളിലും ജയിച്ച് നാണക്കേട് കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.

തകര്‍പ്പന്‍ തിരിച്ചുവരവ്

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ പ്ലേഓഫിലെത്താന്‍ കഴിയാതിരുന്ന പൂനെ ഇത്തവണ തകര്‍പ്പന്‍ തിരിച്ചുവരവണ് നടത്തിയത്. അവസാനമായി കളിച്ച എട്ടു മല്‍സരങ്ങളില്‍ ഏഴിലും ജയിച്ച പൂനെ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്താണ്. 18 പോയിന്റുമായി ഒന്നാമതുള്ള മുംബൈ ഇന്ത്യന്‍സ് ഇതിനകം പ്ലേഓഫ് ബെര്‍ത്ത് ഉറപ്പിച്ചുകഴിഞ്ഞു.

കണക്കുതീര്‍ക്കണം

ഈ സീസണില്‍ പൂനെയും ഡല്‍ഹിയും തമ്മിലുള്ള രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ പൂനെയില്‍ നടന്ന മല്‍സരത്തില്‍ ഡല്‍ഹി 97 റണ്‍സിന്റെ വമ്പന്‍ വിജയം ആഘോഷിച്ചിരുന്നു. അന്നു മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് പൂനെയെ തോല്‍വിയിലേക്കു വീഴ്ത്തിയത്.

ശക്തമായ ബൗളിങ്

മികച്ച ബാറ്റിങ് നിര മാത്രമല്ല, ശക്തമായ ബൗളിങ് നിരയും പൂനെയ്ക്കുണ്ട്. 18 വിക്കറ്റുകളുമായി ഇംറാന്‍ താഹിര്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ 17 വിക്കറ്റുകളുമായി ജയ്‌ദേവ് ഉനാട്കട്ട് തൊട്ടുതാഴെയുണ്ട്. എന്നാല്‍ ദേശീയ ടീമിനൊപ്പം ചേരാന്‍ താഹിര്‍ ടീം വിട്ടത് പൂനെയ്ക്ക് തിരിച്ചടിയായേക്കും.

അപ്രവചനീയം

സീസണില്‍ ഡല്‍ഹിയുടെ പ്രകടനത്തെ അപ്രവചനീയമെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. ചില കളികളില്‍ ദയനീമായി തകര്‍ന്നടിയുന്ന ഡല്‍ഹി മറ്റു ചില മല്‍സരങ്ങളില്‍ അപ്രതീക്ഷിത പ്രകടനങ്ങളിലൂടെ എതിരാളികളെ ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കളിയില്‍ 70 റണ്‍സെടുക്കുന്നതിനിടെ ഓള്‍ഔട്ടായ ഡല്‍ഹി മറ്റൊന്നില്‍ 200നു മുകളിലുള്ള വിജയലക്ഷ്യം അനായാസം മറികടന്നിരുന്നു. രണ്ടു തവണയാണ് ഡല്‍ഹി 70 റണ്‍സിനുള്ളില്‍ എല്ലാവരും പുറത്തായത്.

മികച്ച താരങ്ങള്‍

മലയാളി താരം കരുണ്‍ നായരാണ് ഡല്‍ഹിയെ നയിക്കുന്നത്. മറ്റൊരു മലയാളി താരമായ സഞ്ജു, യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരുടെ സാന്നിധ്യവും ഡല്‍ഹി ബാറ്റിങിനു കരുത്തേകുന്നുണ്ട്. പക്ഷെ ഇവര്‍ക്കൊന്നും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയുന്നില്ലെന്നതാണ് ഡല്‍ഹിയുടെ തകര്‍ച്ചയ്ക്കു കാരണം.

ധോണിയുടെ പിഴവോ ?

കഴിഞ്ഞ സീസണില്‍ മഹേന്ദ്ര സിങ് ധോണിയായിരുന്നു പൂനെയുടെ ക്യാപ്റ്റന്‍. എന്നാല്‍ ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ഈ സീസണിനു മുമ്പ് ധോണിയെ മാറ്റി പകരം സ്റ്റീവ് സ്മിത്തിനു ക്യാപ്റ്റന്‍സി നല്‍കി. ടീം മാനേജ്‌മെന്റിന്റെ ഈ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് സ്മിത്തിനു കീഴില്‍ പൂനെ കാഴ്ചവയ്ക്കുന്നത്.

ബാറ്റിങ് ആശങ്ക

പൂനെയ്ക്ക് ബാറ്റിങിലാണ് അല്‍പ്പം ആശങ്കയുള്ളത്. ഓപ്പണര്‍ അജിന്‍ക്യ രഹാനെ ഇതുവരെ താളത്തില്‍ എത്താത്തതിനാല്‍ രാഹുല്‍ ത്രിപാഠിയുടെ ഉത്തരവാദിത്വം വര്‍ധിക്കും. സ്മിത്തും ബെന്‍ സ്റ്റോക്‌സുമാണ് മിക്ക മല്‍സസരങ്ങളിലും ടീമിനെ രക്ഷിക്കുന്നത്. ധോണിക്കാവട്ടെ പഴയതുപോലെ ബാറ്റിങ് വിസ്‌ഫോടനം നടത്താന്‍ കഴിയുന്നില്ല.

English summary
Pune to face delhi in friday's ipl match.
Please Wait while comments are loading...