പൂനെയോട് (സ്മിത്തിനോട്) തോറ്റത് കോലിക്കു സഹിക്കുന്നില്ല!! ടീമിനെ ശകാരിച്ച് കോലി...

  • Written By:
Subscribe to Oneindia Malayalam

ബംഗളൂരു: ഐപിഎല്ലില്‍ തന്റെ പ്രധാന ശത്രുവായ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് നയിക്കുന്ന ടീമായ റൈസിങ് പൂനെ ജയന്റ്‌സിനോടേറ്റ തോല്‍വിയുടെ കലിപ്പിലാണ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഞായറാഴ്ച നടന്ന മല്‍സരത്തില്‍ 27 റണ്‍സിനാണ് പൂനെ ബാഗ്ലൂരിനെ തോല്‍പ്പിച്ചത്. അനയാസമായി ജയിക്കാമായിരുന്ന സ്‌കോറായിരുന്നിട്ടും ബാംഗ്ലൂര്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

1

കഴിഞ്ഞ വര്‍ഷം അവസാന നാലു കളികളിലും ജയിച്ചാണ് ബാംഗ്ലൂര്‍ പ്ലേഓഫിനു യോഗ്യത നേടിയത്. എന്നാല്‍ എല്ലാ വര്‍ഷവും ഇതു നടക്കില്ലെന്നു കോലി ടീമംഗങ്ങളെ ഓര്‍മിപ്പിച്ചു. ഒരു ഫ്രാഞ്ചൈസിക്കു വേണ്ടി കളിക്കുന്ന പ്രഫഷനല്‍ ക്രിക്കറ്റ് താരങ്ങളാണ് നിങ്ങള്‍. നിരവധി ആരാധകര്‍ക്കു മുന്നിലാണ് ടീം കളിക്കുന്നത്. ഇനിയും അവരെ നിരാശപ്പെടുത്തരുത്. കളിക്കാര്‍ ഉത്തരവാദിത്വമേറ്റെടുത്ത് തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2

ഇതുപോലെയുള്ള പ്രകടനം നടത്തുന്ന ടീമിന് ജയിക്കാനുള്ള അര്‍ഹതയില്ല. വിന്നിങ് ഫോര്‍മുല ഉടന്‍ കണ്ടെത്തേണ്ടതുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു.

English summary
RCB skipper Virat Kohli almost reminded his team that they have a responsibility towards the franchise and the fans.
Please Wait while comments are loading...