ഇര്‍ഫാന്‍ പത്താന് വീണ്ടും ട്രോള്‍ പൂരം!!ഇത്തവണ രാഖി വിനയായി!!ഇസ്ലാമിന് നിരക്കാത്തതെന്ന്!!

Subscribe to Oneindia Malayalam

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന് വീണ്ടും ട്രോളര്‍മാരുടെ വക പൂരം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്തവണ വിനയായത്. ഭാര്യക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തതിനു ശേഷമുള്ള ട്രോള്‍ പൊങ്കാല ഒന്നു ശമിച്ചു വന്നതേയുള്ളൂ. അതിനു പുറകെയാണ് പുതിയ വിവാദം. രക്ഷാ ബന്ധന്‍ ദിനത്തില്‍ കയ്യില്‍ രാഖി അണിഞ്ഞു നില്‍ക്കുന്ന ചിത്രം ചിലരെ ചൊടിപ്പിച്ചിരിക്കുകയാണ്.

മുന്‍പ് ഭാര്യക്കൊപ്പമുള്ള സെല്‍ഫിയാണ് ഇര്‍ഫാന്‍ പത്താനെ വിമര്‍ശകരുടെ ഇരയാക്കിയത്. എന്നാല്‍ ട്രോളര്‍മാര്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടിയും പത്താന്‍ നല്‍കിയിരുന്നു. ദിവസങ്ങള്‍ക്കു ശേഷമാണ് അടുത്ത ട്രോള്‍ മഴ. തന്റെ ആരാധകര്‍ക്ക് രക്ഷാബന്ധന്‍ ദിനത്തിന്റെ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്. പിന്നീട് നേരിടേണ്ടി വന്നതിലധികവും വിമര്‍ശനങ്ങളാണ്.

ഇന്‍സ്റ്റഗ്രാം ചിത്രം

ഇന്‍സ്റ്റഗ്രാം ചിത്രം

രക്ഷാ ബന്ധന്‍ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഏറ്റവുമൊടുവില്‍ ഇര്‍ഫാന്‍ പത്താനെ കുടുക്കിയത്. കയ്യില്‍ കെട്ടിയ രാഖി കാണും വിധമായിരുന്നു ചിത്രം. തീവ്ര മത ചിന്താഗതിയുള്ള ചിലരെ പോസ്റ്റ് ചൊടിപ്പിച്ചിരിക്കുകയാണ്. ഒരു മുസ്ലീം മനുഷ്യന്‍ ആയിരിക്കൂ, താങ്കളെ പിതാവ് ഇതൊന്നും പഠിപ്പിച്ചിട്ടില്ലേ, മറ്റു മതങ്ങലെ ആദരിക്കാം അവരെ അനുഗമിക്കരുത്, എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് വഡോദരയിലെ ഈ ക്രിക്കറ്റ് താരത്തിനെതിരെ ഇപ്പോള്‍ ഉയരുന്നത്.

പിന്തുണയും

പിന്തുണയും

എന്നാല്‍ താരത്തിന് പിന്തുണ നല്‍കിക്കൊണ്ടും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. സഹോദരിയും സഹോദരനും തമ്മിലുള്ള ബന്ധം ആഘോഷിക്കുന്നതാണ് രക്ഷാബന്ധന്‍ ദിവസമെന്നും അത് ഏതെങ്കിലുമൊരു മതത്തിന്റെ ആഘോഷമല്ലെന്നും പത്താന്‍ ചെയ്തതില്‍ തെറ്റില്ലെന്നും ഇവര്‍ പറയുന്നു. രക്ഷാബന്ധന്‍ ദിവസത്തില്‍ രാഖി അണിയുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പിന്തുണയറിക്കുന്നവര്‍ പറയുന്നു.

പത്താന്‍ മാത്രമല്ല

പത്താന്‍ മാത്രമല്ല

പത്താനു പുറമേ രാജ്യത്തെ മുസ്ലീം മതത്തില്‍ പെട്ട മറ്റു കളിക്കാരും ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. മകനോടൊപ്പം ചെസ്സ് കളിച്ചതിനും സൂര്യനമസ്‌കാരം ചെയ്തതിനും മുഹമ്മദ് കൈഫും ട്രോളര്‍മാരുടെ ഇരയായിരുന്നു. മകളുടെ പിറന്നാളിന് ഇസ്ലാമിന് നിരക്കാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുവെന്നാരോപിച്ചും ഭാര്യയുടെ സ്ലീവ്‌ലെസ് ഡ്രസിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുവെന്നാരോപിച്ചും മുഹമ്മദ് ഷമിയും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

 ഒന്നിനു പുറകേ ഒന്നായി

ഒന്നിനു പുറകേ ഒന്നായി

ഭാര്യയോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത് വിമര്‍ശനങ്ങള്‍ നേരിട്ട് അധികം വൈകാതെയാണ് ഇര്‍ഫാനെ തേടി അടുത്ത വിവാദമെത്തിയത്. പര്‍ദ്ദയിട്ട് മുഖം പൊത്തി പത്താനു സമീപമിരിക്കുന്ന ഭാര്യയുടെ ചിത്രമാണ് പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തില്‍ പത്താന്റെ ഭാര്യ ഇസ്ലാമിനു നിരക്കാത്ത രീതിയില്‍ കൈകള്‍ കാണിച്ചുവെന്നും കൈവിരലുകളില്‍ നെയില്‍ പോളീഷ് ഇട്ടെന്നും പറഞ്ഞായിരുന്നു വിമര്‍ശകര്‍ കുറ്റപ്പെടുത്തിയത്.

പത്താന്റെ മറുപടി

പത്താന്റെ മറുപടി

എന്നാല്‍ വിമര്‍ശകര്‍ക്ക് ചുട്ട മറുപടി കൊടുത്തു കൊണ്ട് ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തി. നല്‍കിയ വെറുപ്പിനേക്കാള്‍ മുകളിലായി കാണുന്നത് സ്‌നേഹമാണെന്നും തങ്ങള്‍ ചെയ്തത് ശരി തന്നെയാണെന്ന് വിശ്വസിക്കുന്നുവെന്നുമാണ് പത്താന്‍ പ്രതികരിച്ചത്.

English summary
Irfan Pathan Now Trolled For Celebrating Raksha Bandhan
Please Wait while comments are loading...