വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐ ലീഗില്‍ കേരള ടീമായ ഗോകുലം എഫ്‌സിക്ക് ഡയറക്ട് എന്‍ട്രി.. അടുത്ത സീസണില്‍ കളിക്കും!!

By Muralidharan

കൊച്ചി: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഐ ലീഗ് കളിക്കാൻ കേരളത്തിൽ നിന്നും ഒരു ടീം. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ അടുത്ത സീസണിൽ ഐ ലീഗിൽ പന്തുതട്ടാൻ ഗോകുലം എഫ് സിയും ഉണ്ടാകും. കേരളത്തിൽ നിന്നുള്ള ഗോകുലം എഫ് സിക്ക് ഐ ലീഗിലേക്ക് ഡയറക്ട് എൻട്രിയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നൽകിയത്. ഗോകുലം എഫ് സിയുടെ ബിഡ് എഐഎഫ്എഫ് അംഗീകരിക്കുകയും ചെയ്തു.

gokulam-

വിവാ കേരളയ്ക്ക് ശേഷം ഐ ലീഗില്‍ കളിക്കുന്ന കേരള ടീം എന്ന ബഹുമതിയും ഗോകുലം എഫ് സിക്ക് സ്വന്തമാകും. എഫ് സി കൊച്ചിൻ, എസ് ബി ടി, കേരള പോലീസ് തുടങ്ങിയ ടീമുകൾ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ ലീഗ് കളിച്ചിട്ടുണ്ട്. നേരത്തെ ഐ ലീഗ് കളിക്കാനുള്ള ഗോകുലം എഫ് സിയുടെ ബിഡ് എഐഎഫ്എഫ് തള്ളിയിരുന്നു. എന്നാൽ രണ്ടാം വട്ട പരിഗണനയിൽ ഗോകുലം അകത്തായി.

മഞ്ചേരി പയ്യനാട് സ്റ്റേഡിയമാകും ഐ ലീഗിൽ ഗോകുലം എഫ് സിയുടെ ഹോം ഗ്രൗണ്ട്. ഐ ലീഗിന്റെ 2017 - 18 സീസൺ തുടങ്ങാൻ ഇനി രണ്ട് മാസം കൂടിയേ ഉള്ളൂ. നവംബറിലാണ് കളികൾ തുടങ്ങുക. ഗോകുലം എഫ് സിക്കൊപ്പം ഓസോൺ എഫ് സിയാണ് ഐ ലീഗ് ബിഡുമായി രംഗത്തുണ്ടായിരുന്നത്.

Story first published: Thursday, September 21, 2017, 8:48 [IST]
Other articles published on Sep 21, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X