ഒഡന്‍സെ: ഇന്ത്യയുടെ കെ ശ്രീകാന്ത് ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി. കൊറിയയുടെ ലീ ഹ്യുന്നിനെതിരെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ശ്രീകാന്ത് കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍ 21-10, 21-5. ഫൈനലിന്റെ വീറും വാശിയും പ്രകടമാകാത്ത മത്സരത്തില്‍ ഏകപക്ഷീയമായിരുന്നു ശ്രീകാന്തിന്റെ വിജയം.
കേവലം 25 മിനിറ്റുകൊണ്ട് ഫൈനല്‍ ജയിച്ച ശ്രീകാന്ത് കരിയറിലെ മൂന്നാം സൂപ്പര്‍ സീരീസ് കിരീടമാണ് ഇതോടെ സ്വന്തമാക്കിയത്. നേരത്തെ ഡെന്മാര്ക്കിന്റെ ലോക ചാമ്പ്യനെ വീഴ്ത്തിയ ശ്രീകാന്ത് ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലാണ് മുന്നേറിയത്. ഫൈനലിലും ഫോം നിലനിര്‍ത്തിയ ഇന്ത്യന്‍താരം എതിരാളിക്ക് ഒരുവസരവും നല്‍കിയില്ല.
ലോക ചാമ്പ്യന്‍ വിക്ടര്‍ അസെല്സനെയാണ് ശ്രീകാന്ത് സെമിയില്‍ അട്ടിമറിച്ചത്. സെമിയില്‍ ഹോങ്കോങ് താരം വോങ് വിങ് കി വിന്‍സെന്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്കും ഇന്ത്യന്‍ താരം പരാജയപ്പെടുത്തി. ഈ വര്‍ഷം ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് പ്രീമിയര്‍ കിരീടവും ഓസ്ട്രേലിയന്‍ സൂപ്പര്‍ സീരീസ് കിരീടവും ശ്രീകാന്ത് സ്വന്തമാക്കിയിരുന്നു.