മച്ചാനേ, കൊച്ചിയിലെ പെണ്‍പിള്ളേരെ തൊട്ടാല്‍ ഇനി ഇടിയുറപ്പ്, കാരണക്കാരന്‍ ആമിര്‍ ഖാന്‍!!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: യഥാര്‍ഥജീവിതം പ്രമേയമാക്കിയെടുത്ത് കളക്ഷന്‍ റെക്കോ‍ഡുകള്‍ ഭേദിച്ച് ഇപ്പോഴും തിയേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഹിന്ദി ചിത്രം ദംഗല്‍ കേരളത്തിനും പ്രചോദനമാവുന്നു.

സിനിമയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് കൊച്ചിയില്‍ നിരവധി പെണ്‍കുട്ടികള്‍ ഗാട്ട ഗുസ്തി പഠിക്കാന്‍ ചേര്‍ന്നെന്നാണ് റിപോര്‍ട്ട്. മണല്‍ ഗോദയില്‍ വച്ച് നടക്കുന്നതാണ് ഗാട്ട ഗുസ്തി.

പ്രചോദനം ഗീതയും ബബിതയും

ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഉയര്‍ന്നുവന്ന് ഇന്ത്യന്‍ താരമായി മാറി പിന്നീട് അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പുകളില്‍ മെഡലുകള്‍ സമ്മാനിച്ച സഹോദരിമാരായ ഗീത ഫോഗട്ട്, ബബിത ഫോഗട്ട് എന്നിവരെക്കുറിച്ചുള്ള കഥയാണ് ദംഗല്‍ പറഞ്ഞത്. ഗീതയ്ക്കും ബബിതയ്ക്കുമാവാമെങ്കില്‍ തങ്ങള്‍ക്കും സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മലയാളി പെണ്‍കൊടികളും ഗുസ്തിയിലേക്കു തിരിയുന്നത്.

ഗുസ്തി നേരത്തേ കൊച്ചിക്കു പ്രിയപ്പെട്ടത്

കൊച്ചിക്കാരും ഗുസ്തിയുമായുള്ള ബന്ധം ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. അതിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1970 കളില്‍ കൊച്ചിയിലെ കടപ്പുറങ്ങില്‍ നിറഞ്ഞ കാണികള്‍ക്കു മുന്നില്‍ ഗാട്ട ഗുസ്തി ചാംപ്യന്‍ഷിപ്പുകള്‍ അരങ്ങേറിയിരുന്നു.

പഠിക്കാനെത്തുന്നത് 29 പെണ്‍കുട്ടികള്‍

മട്ടാഞ്ചേരിയിലെ ശ്രീ ഗുജറാത്തി വിദ്യാലയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഗാട്ട ഗുസ്തി ക്ലാസില്‍ 29 പെണ്‍കുട്ടികളാണ് ചേര്‍ന്നിരിക്കുന്നത്. ദംഗല്‍ സിനിമയില്‍ അച്ഛന്‍ ആമിര്‍ ഖാന്റെ വാശികൊണ്ടാണ് ഗീതയും ബബിതയും ഗുസ്തിയിലേക്കു വന്നതെങ്കില്‍ ഈ പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടത്തോടെയാണ് ഗുസ്തി പഠിക്കാനെത്തിയത്.

ഗാട്ട ഗുസ്തി കുറച്ച് കടുപ്പം

തുടക്കക്കാരെ സംബന്ധിച്ചിടത്തോളം ഗാട്ട ഗുസ്തി വളരെ ബുദ്ധിമുട്ടേറിയതാണ്. തുടക്കത്തില്‍ ആവേശം കാണിക്കുന്ന പലരും ക്ലാസ് തുടങ്ങി ആഴ്ചകള്‍ക്കുള്ളില്‍ നിര്‍ത്താറാണ് പതിവ്.

എട്ടാം ക്ലാസുകാരി പറയുന്നത്

ദംഗല്‍ സിനിമ കണ്ടാണ് ഗുസ്തിയോട് ഇഷ്ടം തോന്നിയതെന്നും ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ മാത്രമല്ല സ്വയ രക്ഷയ്ക്കും ഇത് ഉപകരിക്കുമെന്ന് എട്ടാം ക്ലാസുകാരിയായ ഫര്‍സാന പറയുന്നു.

 പരിശീലകനും സന്തോഷം

സ്‌കൂളില്‍ ഗുസ്തി പരിശീലിപ്പിക്കുന്ന ടി എ ഫാരിഷും സന്തോഷത്തിലാണ്. മുമ്പ് വളരെ കുറച്ചു പേര്‍ മാത്രമേ ഇവിടെ ക്ലാസില്‍ വന്നിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ നിരവധി പേര്‍ ഗാട്ട ഗുസ്തി പഠിക്കാന്‍ മുന്നോട്ടുവരുന്നത് ദംഗല്‍ സിനിമയെത്തുടര്‍ന്നാണെന്നും ഫാരിഷ് പറഞ്ഞു.

English summary
Gatta Gusti has comeback with a vengeance in the muddy wrestling rings of Mattancherry with young girls joining amateur wrestling classes inspired by the hit movie Dangal.The 29 girls who have enrolled for the harsh training regime at Sree Gujarati Vidyalaya Higher Secondary School in Mattancherry.
Please Wait while comments are loading...