ഹാലെപ്പിനെ വീഴ്ത്തി കോന്റ സെമിയില്‍..1978നു ശേഷമാദ്യം!! ജോകോവിച്ച് ക്വാര്‍ട്ടറില്‍

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: 1978നു ശേഷം ആദ്യമായി ഒരു വനിതാ താരം വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. ആറാം സീഡായ ജൊഹാന കോന്റയാണ് ബ്രിട്ടന്റെ അഭിമാനമായി സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. 10ാം സീഡായ അമേരിക്കയുടെ വീനസ് വില്ല്യംസാണ് സെമിയിലെത്തിയ മറ്റൊരു താരം. പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡായ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

ഇതാണ് പറ്റിയ സമയം!! സുനിലിനെ ഓര്‍മിപ്പിച്ചത്...അന്നു രാത്രി അയാള്‍ പരിഭ്രാന്തനായി കാറില്‍ പാഞ്ഞു !!

1

ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാം സീഡായ റുമാനിയയുടെ സിമോണ ഹാലെപ്പിനെ ഞെട്ടിച്ചാണ് കോന്റ സെമി ബെര്‍ത്ത് ഉറപ്പിച്ചത്. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു ബ്രിട്ടീഷ് താരത്തിന്റെ വിജയം. സ്‌കോര്‍: 6-7, 7-6, 6-4. 39 വര്‍ഷത്തിനു മുമ്പ് വിര്‍ജിനിയ വെയ്ഡാണ് അവസാനമായി സെമിയിലെത്തിയ ബ്രിട്ടീഷ് വനിതാ താരം. തന്റെ ചരിത്രനേട്ടം കോന്റ തിരുത്തുന്നതു കാണാന്‍ വിര്‍ജിനിയയും മല്‍സരവേദിയെത്തിയിരുന്നു. സ്വന്തം കഴിവില്‍ തനിക്ക് അതിയായ വിശ്വാസമുണ്ടായിരുന്നുവെന്നും വലിയ സ്വപ്‌നങ്ങളാണ് കാണാറുള്ളതെന്നും മല്‍സരശേഷം കോന്റ പ്രതികരിച്ചു.

2

മറ്റൊരു ക്വാര്‍ട്ടറില്‍ 13ാം സീഡായ ലാത്വിയയുടെ യെലേന ഒസ്റ്റാപെന്‍കോയെയാണ് വീനസ് മറികടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അമേരിക്കന്‍ വെറ്ററന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 6-3, 7-5. സെമി ഫൈനലില്‍ കോന്റയാണ് വീനസിന്റെ എതിരാളി. മറ്റു ക്വാര്‍ട്ടറുകളില്‍ 14ാം സീഡായ സ്‌പെയിനിന്റെ ഗബ്രീന്‍ മുഗുറുസ 6-3, 6-4ന് ഏഴാം സീഡായ സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവയെയും സീഡില്ലാ താരമായ സ്ലൊവാക്യയുടെ മഗ്ദലേന റൈബറിക്കോവ 24ാം സീഡായ കോക്കോ വാന്‍ഡെവെഗെയെ 6-3, 6-3നും തകര്‍ത്തുവിട്ടു. അതേസമയം, പുരുഷ സിംഗിള്‍സില്‍ ഫ്രാന്‍സിന്റെ അഡ്രിയാന്‍ മനാറിനോയെയാണ് മുന്‍ ചാംപ്യനായ ജോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്കു തുരത്തിയത്. സ്‌കോര്‍: 6-2, 7-6, 6-4.

English summary
Wimbledon: Konta, Venuns in semifinl
Please Wait while comments are loading...