മുന്‍ ജേതാവ് ക്വിറ്റോവയ്ക്ക് കാലിടറി!! അട്ടിമറിച്ചത് അമേരിക്കന്‍ താരം...മുറേയും നദാലും മുന്നോട്ട്

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റില്‍ വീണ്ടും അട്ടിമറി. വനിതാ സിംഗിള്‍സിലാണ് ഇത്തവണ അട്ടിമറി നടന്നത്. രണ്ടു തവണ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയ 11ാം സീഡായ ചെക് റിപബ്ലിക് താരം പെട്ര ക്വിറ്റോവയാണ് ഞേട്ടിക്കുന്ന തോല്‍വിയോടെ പുറത്തായത്. എന്നാല്‍ ആറാം സീഡായ ബ്രിട്ടന്റെ ജൊഹാന കോന്റെ, 10ാം സീഡ് അമേരിക്കയുടെ വീനസ് വില്ല്യംസ്, രണ്ടാം സീഡ് റുമാനിയയുടെ സിമോണ ഹാലെപ്പ്, മുന്‍ ലോക ഒന്നാംനമ്പര്‍ വിക്ടോറിയ അസരെന്‍ക എന്നിവര്‍ മൂന്നാംറൗണ്ടിലേക്ക് മുന്നേറി. പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാംപ്യനും ഒന്നാം സീഡുമായ ആന്‍ഡി മുറേ, നാലാം സീഡ് റാഫേല്‍ നദാല്‍, ഒമ്പതാം സീഡ് കെയ് നിഷികോരി, 12ാം സീഡ് ജോ വില്‍ഫ്രഡ് സോങ, ഏഴാം സീഡ് മരിന്‍ സിലിച്ച് എന്നിവര്‍ മൂന്നാംറൗണ്ടില്‍ കടന്നു.

1

അമേിക്കയുടെ മാഡിസണ്‍ ബ്രെംഗിളാണ് രണ്ടാംറൗണ്ടില്‍ ക്വിറ്റോവയെ അട്ടിമറിച്ചത്. ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കായിരുന്നു അമേരിക്കന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 6-1, 1-6, 6-2. ലോക റാങ്കിങില്‍ 95ാം സ്ഥാനത്തുള്ള ബ്രെംഗിളിന്റെ കന്നി വിംബിള്‍ഡണ്‍ ജയമാണിത്. 2016 ഡിസംബറില്‍ വീട്ടില്‍ വച്ചു മോഷ്ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റു ശസ്ത്രക്രിയക്കു വിധേയയായ ശേഷം വിശ്രമത്തിലായിരുന്ന ക്വിറ്റോവ പങ്കെടുക്കുന്ന മൂന്നാമത്തെ ടൂര്‍ണമെന്റാണ് വിംബിള്‍ഡണ്‍. ബ്രെംഗിളിനെതിരേ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ പാടുപെടുന്നതായി കാണപ്പെട്ട ക്വിറ്റോവ കളിക്കിടെ പല തവണ മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടി. മറ്റു മല്‍സരങ്ങളില്‍ കോന്റ 7-6, 4-6, 10-8ന് ഡോണ വെകിച്ചിനെയും ഹാലെപ് 7-5, 6-3നു ഹദാദ് മെയയെയും വീനസ് 4-6, 6-4, 6-1ന് ക്വിന്‍ വാങിനെയും അസരെന്‍ക 6-3, 6-3ന് എലേന വെസ്‌നിനയെയും പരാജയപ്പെടുത്തി.

2

പുരുഷ സിംഗിള്‍സില്‍ അനായാസ വിജയമാണ് മുറേയും നദാലും സ്വന്തമാക്കിയത്. കിരീടവിജയിക്കു ചേര്‍ന്ന പ്രകടനം പുറത്തെടുത്ത മുറേ നേരിട്ടുള്ള സെറ്റുകള്‍ക്കു ജര്‍മന്‍ താരം ഡസ്റ്റിന്‍ ബ്രൗണിനെ 6-3, 6-2, 6-2ന് തുരത്തുകയായിരുന്നു. അമേരിക്കയുടെ ഡൊണാള്‍ഡ് യങിനെയയാണ് നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു നിഷ്പ്രഭനാക്കിയത്. സ്‌കോര്‍: 6-4, 6-2, 7-5. മറ്റു മല്‍സരങ്ങളില്‍ നിഷികോരി 6-4, 6-7, 6-1, 7-6ന് സ്‌റ്റോകോസ്‌കിയെയും സോങ 6-1. 7-5, 6-2ന് ബൊലെല്ലിയെയും സിലിച്ച് 7-6, 6-4, 7-5ന് മെയറെയും തോല്‍പ്പിച്ചു.

3

അതേസമയം, ഡബിള്‍സില്‍ ഇന്ത്യന്‍ താരം സാനിയാ മിര്‍സ ജയത്തോടെ തുടങ്ങി. ബെല്‍ജിത്തിന്റെ കേസ്റ്റന്‍ ഫ്‌ളികെന്‍സായിരുന്നു സാനിയയുടെ ഡബിസ് പങ്കാളി. ഒന്നാംറൗണ്ടില്‍ ഒസാക-സാങ് ജോടിയെയാണ് സാനിയ-ഫ്‌ളികെന്‍സ് സഖ്യം 6-4, 6-3നു തോല്‍പ്പിച്ചത്.

English summary
Wimbledon: Kvitova out
Please Wait while comments are loading...