മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി ലിയാണ്ടര്‍ പേസിന് കിരീടം. പേസ്-മാര്‍ട്ടിന ഹിംഗിസ് കൂട്ടുകെട്ടാണ് കിരീടം ഉയര്‍ത്തിയത്.
ഫൈനലില്‍ ഡാനിയല്‍ നെസ്റ്റര്‍- ക്രിസ്റ്റീന മ്ലാദെവിനോവിച്ച് സഖ്യത്തെ ആണ് തോല്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പേസ് സഖ്യത്തിന്റെ വിജയം. സ്കോര്‍ 6-4, 6-3
സീഡിങില്‍ ഏഴാം സ്ഥാനത്തായിരുന്നു ലിയാണ്ടര്‍ പേസ്- മാര്‍ട്ടിന ഹിംഗിസ്. മൂന്നാം സീഡ് സഖ്യത്തെയാണ് ഇവര്‍ അട്ടിമറിച്ചത്. പേസിന്റെ പതിനഞ്ചാമത് ഗ്രാന്സ്ലാം കിരീടമാണ്ത്. ഏഴാമത് മിക്സഡ് ഡബിള്‍സ് കിരീടവും.
മാര്‍ട്ടിന ഹിംഗിസ് ആണെങ്കില്‍ ഒരു വിരമിക്കലിന് ശേഷം നടത്തിയ വന്‍ തിരിച്ചുവരവാണിത്. ഇത് ഹിംഗിസിന്റെ 11-ാം കിഡബിള്സ് കിരീടമാണ്. അഞ്ച് തവണ സിംഗിള്‍സിലും ഹിംഗിസ് ഗ്രാന്സ്ലാം കിരീട് ഉയര്‍ത്തിയിട്ടുണ്ട്.
41 കാരനായ ലിയാണ്ടര്‍ പേസും 34 കാരിയായ മാര്‍ട്ടിന ഹിംഗിസും മിക്സഡ് ഡബിള്‍സില്‍ ഒരുമിക്കുന്നത് ഒരു വര്‍ഷം മുമ്പ് മാത്രമാണ്. വനിത ടെന്നീസിലെ എക്കാലത്തേയും മികച്ച താരമായ മാര്‍ട്ടിന നവരത്തിലോവയാണ് ഹിംഗിസിനേയും ലിയാണ്ടര്‍ പേസിനേയും കളിക്കളത്തില്‍ ഒരുമിപ്പിച്ചത്.