ഫുട്‌ബോള്‍ രാജകുമാരന് ഇന്ന് മാംഗല്യം,അര്‍ജന്റീനയില്‍ ആഘോഷം..

Subscribe to Oneindia Malayalam

റൊസാരിയോ: മെസ്സി ആരാധകര്‍ സന്തോഷത്തിലാണ്. കാല്‍പന്തുകളിയിലെ രാജകുമാരന്‍ ലയണല്‍ മെസ്സി ഇന്ന് വിവാഹിതനാകുന്നതാണ് കാരണം. ബാല്യകാല സുഹൃത്തും കാമുകിയുമായ അന്റോണെല്ല റോകുസോ ആണ് വധു. മെസിയുടെ സന്തത സഹചാരിയായി പലപ്പോഴും അന്റോണെല്ലയെ ആരാധകര്‍ കണ്ടിട്ടുണ്ട്. ഇവരുടെ മക്കളായ നാലു വയസ്സുകാരന്‍ തിയാഗോയും ഒരു വയസ്സുകാരന്‍ മാറ്റിയോയും ചടങ്ങിന് സാക്ഷ്യം വഹിക്കും. ആരാധര്‍ക്ക് ചടങ്ങുകള്‍ കാണാന്‍ പുറത്ത് വലിയ സ്‌ക്രീനും തയ്യാറാക്കിയിട്ടുണ്ട്.

260 ഓളം വിഐപികളുടെ സാന്നിധ്യത്തിലാണ് വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. റൊസാരിയോയില്‍ പ്രാദേശിക സമയം വൈകിട്ട് ഏഴിനാണ് വിവാഹം. തുടര്‍ന്ന് അവിടെത്തന്നെ വിവാഹ വിരുന്ന്. മെസ്സിയുടെ സഹതാരങ്ങളായ സുവാരസും ലൂയി സ്വാരെസും വിവാഹത്തില്‍ പങ്കെടുക്കാന്‍ ബ്യൂണസ് ഐറിസില്‍ എത്തിക്കഴിഞ്ഞു. പോപ് ഗായിക ഷക്കീരയും ചടങ്ങില്‍ സംബന്ധിക്കാനെത്തും.

ജിഎസ്ടി മോദി സര്‍ക്കാരിന്റെ ചരിത്രനേട്ടമാകുമോ.? 2019ലെ തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും..?

 messi-3

വിവാഹത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. വിവാഹം നടക്കുന്ന ഹാളിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. വിവാഹത്തോടുബന്ധിച്ച് സംഗീത,നൃത്ത വിരുന്നുകളും ഉണ്ടാകും.

English summary
Lionel Messi is getting married
Please Wait while comments are loading...