നാഡയുടെ വലയില്‍ കുരുങ്ങി മന്‍പ്രീത് കൗര്‍: മുന്‍മത്സരങ്ങളിലെ സ്വര്‍ണ്ണമെഡല്‍ തിരിച്ചെടുക്കും!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യയുടെ മുന്‍നിര ഷോട്ട് പുട്ട് താരം മന്‍പ്രീത് കൗര്‍ മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ ഷിപ്പുകളിലെ സ്വര്‍ണ്ണ മേഡല്‍ ജേതാവായ കൗര്‍ ഡിമിതൈല്‍ബ്യൂട്ടിലാമൈന്‍ എന്ന മരുന്ന് പരിശോധനയിലാണ് പരാജയപ്പെട്ടത്. ഫെഡറേഷന്‍ കപ്പുമായി ബന്ധപ്പെട്ട് ജൂണ്‍ ഒന്നുമുതല്‍ നാല് വരെ പട്യാലയിലായിരുന്നു വേള്‍‍‍ഡ് ആന്‍റി ഡോപ്പിംഗ് ഏജന്‍സി കായികതാരങ്ങളെ മരുന്ന് പരിശോധനയ്ക്ക് വിധേയരാക്കിയത്.

അടുത്ത മാസം ലണ്ടനില്‍ വച്ച് നടക്കാനിരിക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ ഷിപ്പിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മുന്‍നിര താരങ്ങളിലൊരാളാണ് മന്‍പ്രീത് കൗര്‍. വേള്‍ഡ് ഡോപ്പിംഗ് ഏജന്‍സി വിലക്കേര്‍പ്പെടുത്തിയിട്ടുള്ള മരുന്നിന്‍റെ അംശമാണ് 27 കാരിയായ മന്‍പ്രീതില്‍ നടത്തിയ പരിശോധനയില്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതോടെ മന്‍പ്രീത് കൗര്‍ നാഡയുടെ അച്ചടക്കസമിതിയ്ക്ക് മുമ്പാകെ ഹാജരാവുകയും വിഷയത്തില്‍ വാദം കേള്‍ക്കുകയും ചെയ്യണം. നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താരത്തിന് ജൂലൈ ആറുമുതല്‍ ഒമ്പത് വരെ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ മീറ്റില്‍ നേടിയ സ്വര്‍ണ്ണമെഡല്‍ തിരിച്ചേല്‍പ്പിക്കേണ്ടിവരും.

kaur

കഴിഞ്ഞ ഏപ്രിലില്‍ ചൈനയില്‍ വച്ച് നടന്ന ഏഷ്യന്‍ ഗ്രാന്‍ഡ‍് പിക്സില്‍ 18.86 മീറ്ററിലാണ് ഷോട്ട്പുട്ടില്‍ സ്വര്‍ണ്ണം നേടുന്നത്. എന്നാല്‍ ഗ്ലോബല്‍ മീറ്റിനുള്ള യോഗ്യത 17.75 മീറ്റര്‍ മാത്രമായിരുന്നു. ചൊവ്വാഴ്ച ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ വച്ച് നടന്ന ഇന്‍റര്‍ സ്റ്റേറ്റ് അതിലറ്റിക് മീറ്റിലും മന്‍പ്രീത് പങ്കെടുത്തിരുന്നു. 2016ലെ റിയോ ഒളിംപിക്സില്‍ പങ്കെടുത്ത കൗര്‍ 17.06 മീറ്ററുമായി ഷോട്ട്പുട്ടില്‍ 23മത് എത്തിയിരുന്നു.

English summary
ndia’s leading shot putter and gold medallist in the just concluded Asian Athletics Championships, Manpreet Kaur has failed a dope test for the stimulant Dimethylbutylamine
Please Wait while comments are loading...