ധോണി ബാഹുബലിയാവുന്നു!! കിടിലന്‍ ട്രെയിലര്‍ പുറത്ത്....ആഘോഷിച്ച് ക്രിക്കറ്റ് പ്രേമികള്‍!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: യഥാര്‍ഥ ട്രെയിലറിനെ വെല്ലുന്ന വീഡിയോ ക്ലിപ്പുകള്‍ ഇറക്കുന്നത് ഇപ്പോള്‍ വളരെ സാധാരണമാണ്. ഇവയില്‍ പലതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ തരംഗം ബാഹുബലി 2ന്റെ ട്രെയിലറിനെ ആസ്പദമാക്കി ചെയ്ത വീഡിയോ ക്ലിപ്പാണ്.ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നു തെളിയിച്ചുകഴിഞ്ഞ മഹേന്ദ്ര സിങ് ധോണിയാണ് പുതിയ ട്രെയിലറില്‍ ബാഹുബലിയായെത്തുന്നത് എന്നതാണ് ശ്രദ്ധേയം.

മുംബൈ Vs പുനെ, ഹൈദരാബാദ് Vs കൊൽക്കത്ത: ഐപിഎൽ പത്തിലെ പ്ലേ ഓഫ് കളികൾ.. തീപ്പൊരി പറക്കും!!

ബെഹ്‌റയെ 'പുകച്ചു' പുറത്തുചാടിക്കാന്‍ സെന്‍കുമാര്‍!! ആ പെയിന്‍റ് ബെഹ്റയെ കുടുക്കും ?

1

ബാഹുബലി 2ന്റെ ട്രെയിലര്‍ പോലെ തന്നെ പതിയെ തുടങ്ങി പിന്നീട് പിന്നീട് കത്തിക്കയറുന്ന വീഡിയോ ക്രിക്കറ്റ് പ്രേമികളെ ശരിക്കും ത്രില്ലടിപ്പിക്കും. യഥാര്‍ഥ ട്രെയിലറിനേക്കാള്‍ മികച്ചതാണെന്ന് ധോണി ആരാധകര്‍ വരെ പറഞ്ഞുകഴിഞ്ഞു.
നേരത്തേ ധോണിയെ ബാഹുബലിയായി ചിത്രീകരിച്ചു നിരവധി ട്രോളുകള്‍ വന്നിരുന്നു. എന്നാള്‍ ഇപ്പോള്‍ പുറത്തുവന്ന വീഡിയോ ഇതിനകം ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വൈറലായിട്ടുണ്ട്.

2

ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുന്ന ബാഹുബലിയുടെ രണ്ടാംഭാഗം 1000 കോടി കളക്ഷന്‍ നേടി ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച വിജയചിത്രമായി മാറിക്കഴിഞ്ഞു.

തരംഗമായി മാറിയ ട്രെയിലര്‍ കാണാം

English summary
A new video which shows ms dhoni as bahubali becomes viral.
Please Wait while comments are loading...