വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈറല്‍ ആയ 'ഡാ ഡാ ഡിങ്ങില്‍' നിങ്ങള്‍ക്ക് ദീപികയെ മാത്രമേ അറിയൂ... അറിയേണ്ട താരങ്ങള്‍ വേറെയുണ്ട്

അടുത്തിടെയാണ്, ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്സ് സാമഗ്രികളുടെ നിര്‍മാതാക്കളായ നൈക്കിയുടെ ഒരു പരസ്യം പുറത്ത് വരുന്നത്. 'ഡാ ഡാ ഡിങ്' എന്നായിരുന്നു അതിന്റെ പേര്.

സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. ദശലക്ഷക്കണക്കിന് ആളുകള്‍ പരസ്യത്തിന്റെ വീഡിയോ കണ്ടു. ഇന്ത്യയിലെ വനിത കായിക താരങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നതിന് വേണ്ടി ഉണ്ടാക്കിയതാണ് വീഡിയോ എന്നാണ് നൈക്കി പറയുന്നത്.

ബോളിവുഡ് താരം ദീപിക പദുക്കോണായിരുന്നു പരസ്യത്തിലെ ഐക്കണ്‍ താരം. എല്ലാവര്‍ക്കും ദീപികയെ അറിയാം. എന്നാല്‍ പരസ്യത്തില്‍ അഭിനയിച്ച ഇന്ത്യയിലെ മറ്റ് വനിത കായിക താരങ്ങളെ എത്ര പേര്‍ക്ക് തിരിച്ചറിയാന്‍ കഴിയും? അവരല്ലേ ശരിയ്ക്കും താരങ്ങള്‍....

ആദ്യം വീഡിയോ കാണൂ

ഇതാണ് നൈക്കി പുറത്തിറക്കിയ 'ഡാ ഡാ ഡിങ്' വീഡിയോ. നിങ്ങള്‍ക്ക് എത്ര പേരെ തിരിച്ചറിയാന്‍ പറ്റി?

ഇതാ ഫുള്‍ ടീം

ഇതാ ഫുള്‍ ടീം

പരസ്യത്തില്‍ അഭിനയിച്ച മുഴുവന്‍ കായിക താരങ്ങളും ഇതില്‍ ഉണ്ട്. നിങ്ങള്‍ക്ക് ആരെയെങ്കിലും മനസ്സിലായോ?

ജോഷ്‌ന ചിന്നപ്പ

ജോഷ്‌ന ചിന്നപ്പ

സ്‌ക്വാഷില്‍ ഇന്ത്യയുടെ ദേശീയ ചാമ്പ്യനാണ് ജോഷ്‌ന. ബ്രിട്ടീഷ് സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യക്കാരി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്‌ക്വാഷില്‍ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വര്‍ണമെഡല്‍ നേടിയതും ജോഷ്‌ന തന്നെ.

ജ്യോതി ആന്‍

ജ്യോതി ആന്‍

ഫുട്‌ബോള്‍ എന്നത് ആണുങ്ങള്‍ക്ക് മാത്രം കളിയ്ക്കാന്‍ പറ്റുന്ന കളിയല്ല. പെണ്ണുങ്ങള്‍ക്കും പറ്റും. ഇന്ത്യന്‍ വനിത ഫുട്‌ബോള്‍ ടീമിന്റെ സ്‌ട്രൈക്കര്‍ ആണ് ജ്യോതി ആന്‍. ഇംഗ്ലണ്ടിലെ ടോട്ടെന്‍ഹാം ഹോട്‌സ്പര്‍സ് ഫുട്‌ബോള്‍ ക്ലബ്ബിന് വേണ്ടി വരെ ജ്യോതി കളിച്ചിട്ടുണ്ട്.

തന്‍വീ ഹാന്‍സ്

തന്‍വീ ഹാന്‍സ്

തന്‍വിയും ഫുട്‌ബോള്‍ താരമാണ്. ഇംഗ്ലീഷ് ലീഗില്‍ കളിച്ച ആദ്യത്തെ ഇന്ത്യന്‍ വനിത ഫുട്‌ബോളര്‍.

റാണി രാംപാല്‍

റാണി രാംപാല്‍

ഇന്ത്യന്‍ ഹോക്കി ടീമിന്റെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് റാണി. ദരിദ്ര കുടുംബത്തില്‍ ജനിച്ച റാണി 15-ാം വയസ്സില്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ ഇടം നേടി റെക്കോര്‍ഡ് സൃഷ്ടിച്ചു.

ഹര്‍മാന്‍പ്രീത് കൗര്‍

ഹര്‍മാന്‍പ്രീത് കൗര്‍

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ഹര്‍മാന്‍പ്രീത് കൗര്‍ എന്ന ഈ പഞ്ചാബി പെണ്‍കുട്ടി. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ വനിത.

ശുഭലക്ഷ്മി ശര്‍മ

ശുഭലക്ഷ്മി ശര്‍മ

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിലെ ഓള്‍ റൗണ്ടര്‍ ആണ് ശുഭലക്ഷ്മി ശര്‍മ.

സ്മൃതി മന്‍ധാന

സ്മൃതി മന്‍ധാന

മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരം. 9-ാം വയസ്സില്‍ അണ്ടര്‍ 15 ടീമില്‍ ഇടം നേടിയ പ്രതിഭ. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്മൃതി തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി സ്വന്തമാക്കിയത് അതും ഓസ്‌ട്രേലിയക്കെതിരെ.

ഇഷിത മാളവ്യ

ഇഷിത മാളവ്യ

സര്‍ഫിങ്ങിലെ ഈ ഇന്ത്യന്‍ താരത്തെ എത്ര പേര്‍ക്ക് അറിയുന്നുണ്ടാകും? ഇന്റര്‍നെറ്റിലെ സര്‍ഫിങ് അല്ല, കടലിലെ സര്‍ഫിങ്. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ വനിത സര്‍ഫര്‍ ആണ് ഇഷിത മാളവ്യ.

ഒന്നുകൂടെ കണ്ട് നോക്കൂ

ഇനി ആ വീഡിയോ ഒരിയ്ക്കല്‍ കൂടി കണ്ട് നോക്കൂ... നിങ്ങള്‍ ഈ യഥാര്‍ത്ഥ താരങ്ങളെ തിരിച്ചറിയില്ലേ?

Story first published: Thursday, July 14, 2016, 11:51 [IST]
Other articles published on Jul 14, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X