മൈക്കിള്‍ ഷൂമാക്കറുടെ മക്കള്‍ക്ക് വധഭീഷണി; പ്രതിയെ പിടികൂടി ശിക്ഷിച്ചു

  • Posted By:
Subscribe to Oneindia Malayalam

ബര്‍ലിന്‍: ഫോര്‍മുല വണ്‍ ഇതിഹാസതാരം മൈക്കിള്‍ ഷൂമാക്കറുടെ മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതിയെ പിടികൂടി ശിക്ഷിച്ചു. ഒരു മില്യണ്‍ യൂറോ കൈമാറിയില്ലെങ്കില്‍ രണ്ടു മക്കളെ കൊലപ്പെടുത്തുമെന്നുകാട്ടി ഷൂമാക്കറുടെ ഭാര്യയ്ക്ക് മെയില്‍ അയക്കുകയായിരുന്നു പ്രതി. ഇയാള്‍ക്ക് സൈക്കാട്രിക് സഹായവും 50 മണിക്കൂര്‍ സാമൂഹ്യ സേവനവുമാണ് ജര്‍മന്‍ കോടതി വിധിച്ചത്. 4,500 യൂറോ പിഴയും വിധിച്ചു.

2016 മെയ് 31നാണ് പ്രതി ഭീഷണി സന്ദേശമയച്ചത്. ഏതെങ്കിലും വിധത്തില്‍ മക്കളെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഫോര്‍മുല ഫോര്‍ കാറോട്ടത്തിനിടെ അപകടമുണ്ടാക്കുമെന്നും ഭീഷണിയുണ്ട്. ഷൂമാക്കറുടെ മകന്‍ മൈക്ക് ഫോര്‍മുല ഫോറില്‍ മത്സരിക്കുന്ന വേളയിലായിരുന്നു ഭീഷണി. മകള്‍ ജിന മരിയയും കാറോട്ടത്തില്‍ വിദഗ്ധയാണ്.

michael-schumacher

ഭീഷണി സന്ദേശത്തിനൊപ്പം തന്റെ അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും പ്രതി കൈമാറിയിരുന്നതിനാല്‍ പോലീസിന് പ്രതിയെ പിടികൂടുക എളുപ്പമായി. ഇത്തരത്തില്‍ സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്തി ഭീഷണിപ്പെടുത്തിയ പ്രതിക്ക് മാനസിക രോഗമുണ്ടാകാമെന്നാണ് കോടതിയുടെ വിലയിരുത്തല്‍. ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ഏഴുതവണ ലോക ചാമ്പ്യനായിരുന്ന ഷൂമാക്കര്‍ 2013ലുണ്ടായ ഒരു അപടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലാണ്.


English summary
Michael Schumacher’s children get murder threat from blackmailer
Please Wait while comments are loading...