മുറേ, വാവ്‌റിന്‍ക, ഹാലെപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍...വെര്‍ഡാസ്‌കോ, നവാറോ പുറത്ത്

  • Written By:
Subscribe to Oneindia Malayalam

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ പ്രമുഖ താരങ്ങള്‍ ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പുരുഷ സിംഗിള്‍സില്‍ ഒന്നാം സീഡായ ബ്രിട്ടന്റെ ആന്‍ഡി മുറേ, മൂന്നാം സീഡായ സ്വിറ്റ്‌സര്‍ലന്‍ഡ് താരം സ്റ്റാനിസ്‌ലാസ് വാവ്‌റിന്‍ക എന്നിവര്‍ ക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തു. വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡായ റുമാനിയയുടെ സിമോണ ഹാലെപ്പും ക്വാര്‍ട്ടറില്‍ കടന്നു.

സൗദി കൈവിട്ട ഖത്തറില്‍ ആളുകള്‍ പരിഭ്രാന്തിയില്‍; ഭക്ഷണമെത്തിക്കാന്‍ കപ്പലുമായി ഇറാന്‍

ഐവറികോസ്റ്റ് സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ കുഴഞ്ഞു വീണുമരിച്ചു!! മരണം സംഭവിച്ചത് ചൈനയില്‍ വച്ച്..

1

പ്രീക്വാര്‍ട്ടറില്‍ റഷ്യയുടെ കാരെന്‍ കഷാനോവിനെയാണ് മുറേ നേരിട്ടുള്ള സെറ്റുകള്‍ക്കു കെട്ടുകെട്ടിച്ചത്. 6-3, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു മുറേയുടെ വിജയം. എന്നല്‍ 15ാം സീഡായ ഫ്രഞ്ച് താരം ഗെയ്ല്‍ മോണ്‍ഫില്‍സിനെതിരേ വാവ്‌റിന്‍കയ്ക്ക് ജയം അനായാസമായിരുന്നില്ല. 7-5, 7-6, 6-2 എന്ന സ്‌കോറിനാണ് വാവ്‌റിന്‍ക ജയിച്ചുകയറിയത്. മറ്റൊരു കളിയില്‍ ജപ്പാന്റെ കെയ് നിഷികോരി സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയെ 0-6, 6-4, 6-4, 6-0ന് തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി.

2

വനിതാ സിംഗിള്‍സില്‍ ഹാലെപ്പ് 21ാം സീഡായ സ്‌പെയിനിന്റെ കാര്‍ല സുവാറസ് നവാറോയെയാണ് 6-1, 6-1ന് നിഷ്പ്രഭയാക്കിയത്. മറ്റു പ്രീക്വാര്‍ട്ടറുകളില്‍ ഫ്രാന്‍സിന്റെ കരോലിന്‍ ഗാര്‍ഷ്യ 6-2, 6-4ന് ആലിസ് കോര്‍ണറ്റിനെയും ഉക്രെയിനിന്റെ എലീന സ്വിറ്റോലിന 4-6, 6-3, 7-6ന് പെട്ര മാട്രിച്ചിനെയും രണ്ടാം സീഡായ ചെക് റിപബ്ലിക് താരം കരോലിന പ്ലിസ്‌കോവ 2-6, 6-3, 6-4ന് വെറോണിക്ക കാപെഡെ റോഗിനെയും പരാജയപ്പെടുത്തി.

English summary
British player andy murray enters french open quarter final.
Please Wait while comments are loading...