ക്വാര്‍ട്ടറിലാണ് കളി! വരാനിരിക്കുന്നത് ടെന്നിസ് കാര്‍ണിവല്‍...

  • Written By:
Subscribe to Oneindia Malayalam

മെല്‍ബണ്‍: 2017ലെ കന്നി ഗ്രാന്റ്സ്ലാം ടെന്നിസ് ടൂര്‍ണമെന്റായ ഓസ്ട്രേലിയന്‍ ഓപ്പണിന് ഇനി ദിവസങ്ങള്‍ മാത്രം. ടൂര്‍ണമെന്റിലെ സീഡുകളെ പ്രഖ്യാപിച്ചുകഴിഞ്ഞു.

കാര്യമായ അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്ലാസിക് പോരാട്ടത്തിനു സാധ്യത. നിലവിലെ ലോക ഒന്നാംനമ്പര്‍ ആന്‍ഡി മുറേയും ടെന്നിസ് കിങ് റോജര്‍ ഫെഡററും തമ്മിലുള്ള ത്രില്ലറിനാവും ക്വാര്‍ട്ടറില്‍ ലോകം വേദിയാവുക.

ടൂര്‍ണമെന്‍റ് 16 മുതല്‍

ജനുവരി 16നാണ് ഓസ്ട്രേലിയന്‍ ഓപ്പണിനു തുടക്കമാവുന്നത്. ടൂര്‍ണമെന്റിന്റെ 105ാം എഡിഷനാണിത്. മെല്‍ബണ്‍ പാര്‍ക്കാണ് മല്‍സരവേദി. ജനുവരി 29നാണ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍.

മുറേ, കെര്‍ബര്‍ ടോപ്‌സീഡുകള്‍

പുരുഷ സിംഗിള്‍സില്‍ ബ്രിട്ടീഷ് സ്റ്റാര്‍ ആന്‍ഡി മുറേ തന്നെയാണ് ടോപ്‌സീഡ്. വനിതകളില്‍ ജര്‍മനിയുടെ ലോക ഒന്നാംനമ്പര്‍ ആഞ്ചലിക് കെര്‍ബറാണ് ടോപ് സീഡായി തിരഞ്ഞെടുക്കപ്പെട്ടത്.

ജോകോവിച്ചും കെര്‍ബറും ചാംപ്യന്‍മാര്‍

പുരുഷ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ സെര്‍ബിയന്‍ താരം നൊവാക് ജോകോവിച്ചും വനിതകളില്‍ കെര്‍ബറുമാണ് നിലവിലെ ചാംപ്യന്‍മാര്‍.

ഫൈനല്‍ ശാപം തീര്‍ക്കാന്‍ മുറേ

മുറേയ്ക്ക് ഇതുവരെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ വിജയകിരീടം ചൂടാനായിട്ടില്ല. ഫൈനല്‍ ശാപം എല്ലായ്‌പ്പോഴും താരത്തെ ചതിക്കുകയായിരുന്നു. അഞ്ചു തവണയാണ് മുറേയ്ക്ക് ഫൈനലില്‍ അടിതെറ്റിയത്. 2010, 11, 13, 15, 16 വര്‍ഷങ്ങളിലായിരുന്നു ഇത്. അവസാന നാലു തവണയും ജോകോവിച്ചാണ് മുറേയെ വീഴ്ത്തിയത്. ഇത്തവണ ഇവയ്ക്ക് കണക്കുചോദിക്കാനൊരുങ്ങുകയാണ് ബ്രിട്ടന്റെ മിന്നുംതാരം.

കിരീടം കാക്കാന്‍ സാനിയക്കാവുമോ ?

വനിതാ ഡബിള്‍സില്‍ കിരീടം നിലനിര്‍ത്തുക ഇന്ത്യന്‍ സുന്ദരി സാനിയാ മിര്‍സയ്ക്ക് ഇത്തവണ കടുപ്പമാവും. കഴിഞ്ഞ തവണ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സൂപ്പര്‍ താരം മാര്‍ട്ടിന ഹിംഗിസിനൊപ്പമാണ് സാനിയ കിരീടം ചൂടിയത്. ഹിംഗിസുമായുള്ള സഖ്യം 2106ല്‍ അവസാനിപ്പിച്ച സാനിയ പുതിയ പങ്കാളിക്കൊപ്പമാണ് ഇത്തവണ റാക്കറ്റേന്തുക.

ഫെഡററുടെ തിരിച്ചുവരവ്

17 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ഫെഡററുടെ തിരിച്ചുവരവ് ടൂര്‍ണമെന്റ് കൂടിയാണിത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ആറു മാസമായി സ്വിസ് ഇതിഹാസം വിശ്രമത്തിലായിരുന്നു. ഇത്തവണത്തെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഫെഡറര്‍ 17ാം സീഡാണ്.

ചരിത്രം കുറിക്കാന്‍ സെറീന

22 ഗ്രാന്റ്സ്ലാമുകളുമായി ഇതിഹാസ താരം സ്റ്റെഫി ഗ്രാഫിനൊപ്പം റെക്കോഡ് പങ്കിടുന്ന അമേരിക്കന്‍ ഇതിഹാസം സെറീന വില്യംസ് ഇത്തവണ അതു മറികടക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷത്തേതു പോലെ ഫൈനലില്‍ സെറീന-കെര്‍ബര്‍ പോരാട്ടം വരാനാണ് സാധ്യത.

English summary
Andy Murray and Angelique Kerber, world number ones, were named the top seeds for next week’s Australian Open with organisers aligning with the current rankings. Murray is chasing his first title at Melbourne Park after losing in the final five times, including in 2011, 2013, 2015 and 2016 to Serb rival Novak Djokovic, who is seeded two.
Please Wait while comments are loading...