അട്ടിമറികളില്ല...മുറേ, നദാല്‍, വീനസ് പ്രീക്വാര്‍ട്ടറില്‍, പേസ്,ബൊപ്പണ്ണ സഖ്യങ്ങള്‍ പുറത്ത്

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റിന്റെ അവസാന 32ന്റെ ആദ്യദിനം കാര്യമായ അട്ടിമറികളൊന്നുമുണ്ടായില്ല. പ്രമുഖ താരങ്ങളെല്ലാം വിജയത്തോടെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാംപ്യനും ഒന്നാം സീഡുമായ ബ്രിട്ടന്റെ ആന്‍ഡി മുറേ, നാലാം സീഡായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍, വനിതകളില്‍ 10ാം സീഡ് വീനസ് വില്ല്യംസ് എന്നിവര്‍ അവസാന 16ല്‍ കടന്നു.

1

തുടര്‍ച്ചയായ രണ്ടാം കിരീടം തേടുന്ന മുറേയ്ക്ക് വിജയത്തിനായി കഠിനാധ്വാനം ചെയ്യേണ്ടിവന്നു. ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നിനിയെയണ് മുറേ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു മറികടന്നത്. സ്‌കോര്‍: 6-2, 4-6, 6-1, 7-5. മല്‍സരം രണ്ടു മണിക്കൂറും 39 മിനിറ്റും നീണ്ടുനിന്നു. തുടര്‍ച്ചയായി അഞ്ചു ഗെയിമുകള്‍ സ്വന്തമാക്കിയാണ് നിര്‍ണായകമായ അഞ്ചാം സെറ്റും മല്‍സരവും മുറേ വരുതിയിലാക്കിയത്.

2

പ്രീക്വാര്‍ട്ടറില്‍ ഫ്രഞ്ച് താരം ബെനോയിറ്റ് പെയറിയാണ് മുറേയുടെ എതിരാളി. ഫ്രഞ്ച് ഓപ്പണ്‍ കിരീടവിജയത്തിനു ശേഷമെത്തിയ നദാല്‍ 30ാം സീഡായ റഷ്യയുടെ കാരെണ്‍ കചനോവിനെ 6-1, 6-4, 7-6ന് തുരത്തുകയായിരുന്നു. മറ്റു മല്‍സരങ്ങളില്‍ മരിന്‍ സിലിച്ച് 6-4, 7-6, 6-4ന് സ്റ്റീവ് ജോണ്‍സനെയും ബൗസ്റ്റിയ അഗ്യൂട്ട് 6-4, 7-6, 3-6, 6-3ന് കെയ് നിഷികോരിയെയും തോല്‍പ്പിച്ചു.

3

വനിതാ സിംഗിള്‍സില്‍ രണ്ടാം സീഡായ സിമോണ ഹാലെപ്പ് 6-4, 7-6ന് പെങിനെയും എലേന സ്വിറ്റോലിന 6-1, 7-5ന് വിറ്റോഫെറ്റിനെയും വിക്ടോറിയ അസരെന്‍ക 3-6, 6-1,6-4ന് ഹെതര്‍ വാട്‌സനെയും വീനസ് 7-6, 6-4ന് ഒസാക്കയെയും പരാജയപ്പെടുത്തി. അതേസമയം, പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും മഹേഷ് ഭൂപതിയും ലിയാണ്ടര്‍ പേസും രണ്ടാംറൗണ്ടില്‍ തോറ്റു പുറത്തായി. എഡ്ഗര്‍ റോജര്‍ വാസലിന്‍-ബൊപ്പണ്ണ ജോടിയെ സ്‌കുപ്‌സ്‌കി സഹോദരന്‍മാര്‍ 6-7, 3-6, 7-6, 3-6നും പേസ്-സു ജോടിയെ മാര്‍ട്ടിന്‍-ഒലാരു സഖ്യം 5-7, 6-3, 6-2നും തോല്‍പ്പിക്കുകയായിരുന്നു.

English summary
Wimbledon: Murray, nadal in prequarter
Please Wait while comments are loading...