'മുള്ള'റില്‍ തട്ടിയ നദാല്‍ മുറിവേറ്റ് പുറത്ത്!! കെര്‍ബറും കരഞ്ഞു!! മുറേയും ഫെഡററും ക്വാര്‍ട്ടറില്‍

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍: മുന്‍ ചാംപ്യനും നാലാം സീഡുമായ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നു ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്തായി. വനിതാ സിംഗിള്‍സില്‍ ഒന്നാം സീഡായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറും അട്ടിമറിത്തോല്‍വിയോടെ പുറത്തായി. എന്നാല്‍ നിലവിലെ ചാംപ്യനും ഒന്നാം സീഡുമായ ബ്രിട്ടന്റെ ആന്‍ഡി മുറേ, മൂന്നാം സീഡ് റോജര്‍ ഫെഡറര്‍, വനിതാ സിംഗിള്‍സില്‍ ടോപ് സീഡ് ആഞ്ചലിക് കെര്‍ബര്‍, ആറാം സീഡ് ജൊഹാന കോന്റ എന്നിവര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി.

1

16ാം സീഡായ ലക്‌സംബര്‍ഗിന്റെ ജെര്‍ഡ് മുള്ളറാണ് മൂന്നാം വിംബിള്‍ഡണ്‍ കിരീടം തേടിയെത്തിയ നദാലിനെ അട്ടിമറിച്ചത്. അഞ്ചു സെറ്റുകള്‍ നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് മുള്ളര്‍ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നു സൃഷ്ടിച്ചത്. ആദ്യ രണ്ടു സെറ്റുകളും സ്വന്തമാക്കിയ ശേഷമാണ് നദാല്‍ അപ്രതീക്ഷിത തോല്‍വിയിലേക്കു വീണത്. സ്‌കോര്‍: 6-3, 6-4, 3-6, 4-6, 15-13. നാലു മണിക്കൂറും 47 മിനിറ്റും നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് മുള്ളര്‍ അവിശ്വസനീയ ജയം സ്വന്തമാക്കിയത്. മറ്റു മല്‍സരങ്ങളില്‍ മുറേ 7-6, 6-4, 6-4ന് ഫ്രാന്‍സിന്റെ ബെനോയ്റ്റ് പെയറിനെയും ഫെഡറര്‍ 6-4, 6-2, 6-2ന് ഗ്രിഗര്‍ ദിമിത്രോവിനെയും മിലോസ് റവോനിക്ക് 4-6, 7-5, 4-6, 7-5, 6-1ന് സ്വരേവിനെയും പരാജയപ്പെടുത്തി അവസാന എട്ടു താരങ്ങളിലൊരാളായി മാറി.

2

വനിതാ സിംഗിള്‍സില്‍ 14ാം സീഡായ സ്‌പെയിനിന്റെ ഗബ്രീന്‍ മുഗുറുസയാണ് ഒന്നാം സീഡും കിരീട ഫേവറിറ്റുമായ കെര്‍ബറിന ഞെട്ടിച്ചത്. ഒന്നാം സെറ്റ് നേടിയ ശേഷമാണ് കെര്‍ബര്‍ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. സ്‌കോര്‍: 6-4, 4-6, 4-6. മറ്റു മല്‍സരങ്ങളില്‍ ആറാം സീഡായ ജൊഹാന കോന്റ 7-6, 4-6, 6-4ന് ഗാര്‍ഷ്യയെയും വീനസ് വില്ല്യംസ് 6-3, 6-2ന് കോന്‍ജുവയെയും രണ്ടാം സീഡായ സിമോണ ഹാലെപ്പ് 7-6, 6-2ന് വിക്ടോറിയ അസരെന്‍കയെയും സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവ 6-2, 6-4ന് അഗ്‌നിയേസ്‌ക റഡ്‌വാന്‍സ്‌കയെയും തോല്‍പ്പിച്ചു.

English summary
Wimbledon: Nadal and Kerber out of tournament
Please Wait while comments are loading...