പത്തര മാറ്റോടെ നദാല്‍!! ക്ലേകോര്‍ട്ട് രാജാവ് നദാല്‍ തന്നെ!! നിഷ്പ്രഭനായി വാവ്റിന്‍ക....

  • Written By:
Subscribe to Oneindia Malayalam

പാരീസ്: കളിമണ്‍ കോര്‍ട്ടിലെ ഏക ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്നു സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ തെളിയിച്ചു. ഫൈനലില്‍ മൂന്നാം സീഡായ സ്വിറ്റ്‌സര്‍ലന്‍ഡ് താരം സ്റ്റാനിസ്ലാസ് വാവ്‌റിന്‍കയെ നാലാം സീഡായ നദാല്‍ നിഷ്പ്രഭനാക്കുകയായിരുന്നു.

ഖത്തറിനെതിരായ വാര്‍ത്ത കല്ലുവച്ച നുണ; വാദങ്ങളെല്ലാം പൊളിയുന്നു, പൊളിച്ചടുക്കി ഇറാഖ്!!

മദ്യപിച്ച യുവാക്കൾ സഞ്ചരിച്ച കാറിടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു, രണ്ട് പേർക്ക് പരിക്ക്..

1

വാവ്‌റിന്‍കയില്‍ നിന്നു കടുത്ത വെല്ലുവിളി നദാലിനു നേരിടേണ്ടിവരുമെന്ന് നേരത്തേ പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ ഒന്നു പൊരുതാന്‍ പോലും ശ്രമിക്കാതെ സ്വിസ് താരം കീഴടങ്ങുകയായിരുന്നു. 6-2, 6-3, 6-1 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ മിന്നും വിജയം.

2

നദാലിന്റെ 10ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടവിജയമാണിത്. ഏറ്റവുമധികം തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയ താരമെന്ന റെക്കോര്‍ഡ് നേരത്തേ തന്നെ നദാല്‍ സ്വന്തം പേരിലാക്കിയിരുന്നു. ഒരു തവണ കൂടി ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയാല്‍ ഒരേ ടൂര്‍ണമെന്റില്‍ കൂടുതല്‍ തവണ ജേതാവായ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ അദ്ദേഹത്തിനാവും.

3

നദാലിന്റെ 15ാം ഗ്രാന്റ്സ്ലാം വിജയമാണിത്. അമേരിക്കന്‍ ഇതിഹാസം പീറ്റ് സാംപ്രാസിനെയും ഇതോടെ സ്പാനിഷ് സൂപ്പര്‍ താരം പിന്തള്ളി. 18 ഗ്രാന്റ്സ്ലാമുകളുമായി സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ മാത്രമേ ഇനി നദാലിനു മുന്നിലുള്ളൂ.

English summary
Nadal wins french open trophy for thr 10th time
Please Wait while comments are loading...