പരിശീലനത്തിനെത്തി...പക്ഷെ മരണം കൊണ്ടുപോയി!! സ്‌റ്റേഡിയത്തില്‍ ദേശീയ താരത്തിന് ദാരുണാന്ത്യം!!

  • Written By:
Subscribe to Oneindia Malayalam

റാഞ്ചി: ഇന്ത്യന്‍ ഗുസ്തി താരത്തിന് പരിശീലനത്തിനിടെ ദാരുണാന്ത്യം. ജാര്‍ഖണ്ഡിലെ സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനെത്തിയപ്പോഴാണ് വിശാല്‍ കുമാര്‍ വര്‍മ ഷോക്കേറ്റ് മരിച്ചത്. മഴയെത്തുടര്‍ന്ന് സ്‌റ്റേഡത്തില്‍ കെട്ടിക്കിടന്ന വെള്ളം പുറത്തേക്ക് നീക്കുന്നതിനിടെയാണ് 25കാരനായ താരത്തിനു ഷോക്കേറ്റത്. അപകടം പറ്റിയ ഉടന്‍ തന്നെ വിശാലിനെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

1

ദേശീയ റെസ്‌ലിങ് ബോഡിയുടെ ഓഫീസിന് സമീപത്തു വച്ച് കെട്ടിക്കിടന്ന വെള്ളം ഒഴുക്കിക്കളയുന്നനെിടെയാണ് വിശാലിനു ഷോക്കേറ്റത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് വൈദ്യുതി വെള്ളത്തിലൂടെ പ്രവഹിച്ചതെന്നാണ് നിഗമനം.1978ല്‍ സ്ഥാപിച്ച ഈ ഇന്‍ഡോര്‍ സ്‌റ്റേഡിയം മണ്‍സൂണ്‍ ആരംഭിച്ചതു മുതല്‍ വെള്ളം കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു.

2

ആറ് അംഗങ്ങളടങ്ങിയ കുടുംബത്തില്‍ വരുമാനമുള്ള ഏകയാള്‍ കൂടിയായിരുന്നു വിശാല്‍. താരത്തിന്റെ കുടുംബത്തിന് ജാര്‍ഖണ്ഡ് റെസ്‌ലിങ് അസോസിയേഷന്‍ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പ്രതിമാസം 10,000 രൂപ വീതം വിശാലിന്റെ കുടുംബത്തിനു നല്‍കുമെന്നും അസോസിയേഷന്‍ അറിയിച്ചു. 2005ല്‍ ഗുസ്തി കരിയര്‍ തുടങ്ങിയ വിശാല്‍ കഴിഞ്ഞ തവണത്തെ ദേശീയ സീനിയര്‍ റെസ്‌ലിങ് ചാംപ്യന്‍ഷിപ്പില്‍ നാലാമതെത്തിയിരുന്നു.

English summary
national wrestler Vishal Kumar Verma, died after he was electrocuted at a water-logged, dilapidated stadium in Jharkhand.
Please Wait while comments are loading...