ശ്രീലങ്കന്‍ യാത്രയ്ക്ക് മുമ്പ്, പുതിയ ഇന്ത്യന്‍ കോച്ചിനെ തീരുമാനിക്കുമെന്ന് രാജീവ് ശുക്ല

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ശ്രീലങ്കന്‍ യാത്രയ്ക്ക് മുമ്പ് പുതിയ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചിനെ തീരുമാനിക്കുമെന്ന് സീനിയര്‍ ഒഫീഷ്യല്‍ രാജീവ് ശുക്ല പറഞ്ഞു. രാജിവെച്ച അനില്‍ കുംബ്ലെയും ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിയും തമ്മിലുള്ള പ്രശ്‌നം പരാമവധി പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും രാജീവ് ശുക്ല പറഞ്ഞു. അടുത്തമാസമാണ് ശ്രീലങ്കന്‍ യാത്രയെന്നും അതിന് മുമ്പായി അടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചിനെ നിയമിക്കുമെന്നും രാജീവ്.

shukla

2019 ലോകകപ്പ് വരെയാണ് പുതിയ കോച്ചിന്റെ കാലാവധിയെന്ന് ബിസിസിഐ ആക്ടിങ് പ്രസിഡണ്ട് സികെ ഖന്ന പറഞ്ഞു. നിലവിലെ ആക്ടിങ് സെക്രട്ടറി, സിഇഒ തുടങ്ങിയവര്‍ അനില്‍ കുംബ്ലെയും വിരാട് കോലിയും തമ്മിലുള്ള പ്രശനം ചര്‍ച്ച ചെയ്തിരുന്നു.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലേക്ക് കൂടി കുംബ്ലെയുടെ പരിശീലക സ്ഥാനം ബിസിസിഐയുടെ ഉപദേശകസമിതി നീട്ടി നല്‍കിയിരുന്നു. അതിന് പോകാതെയാണ് അനില്‍ കുംബ്ലെ രാജി വെച്ചത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരാണ് കോച്ചിനെ തിരഞ്ഞെടുക്കാനുള്ള ഉപദേശക സമിതിയിലുള്ളത്.

English summary
New Indian Coach will be appointed before Sri Lanka tour: Rajeev Shukla
Please Wait while comments are loading...