റേസിങ് ട്രാക്കിലെ തീപ്പൊരി ഹെയ്ഡന്‍ ഇനിയില്ല!! 5 ദിവസം പൊരുതി, ഒടുവില്‍ മരണത്തിനു കീഴടങ്ങി!!

  • Written By:
Subscribe to Oneindia Malayalam

റോം: അമേരിക്കയുടെ റേസിങ് താരവും മോട്ടോ ജിപിയിലെ മുന്‍ ലോകചാംപ്യനുമായ നിക്കി ഹെയ്ഡന്‍ ഓര്‍മയായി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന താരം അഞ്ചു ദിവസത്തോളം മരണത്തോട് പൊരുതിയ ശേഷം കീഴടങ്ങുകയായിരുന്നു.

ഒരമ്മയ്ക്കും സഹിക്കാനാകില്ല ഇത്; ഡേ കെയറിലെ ക്രൂരത, 9 മാസം പ്രായമുള്ള കുട്ടിക്ക് നഷ്ടമായത് കൈവിരല്‍

കോടതിമുറിയില്‍ വച്ച് അയാള്‍ ലേഡി ഡോക്ടറുടെ മഖത്തടിച്ചു!! കാരണം...ഇത് ആദ്യത്തേതല്ല

1

കഴിഞ്ഞയാഴ്ചയാണ് ഇറ്റലിയില്‍ വച്ച് ഹെയ്ഡനു പരിക്കേറ്റത്. പരിശീലനത്തിനിന്റെ ഭാഗമായി താരം സൈക്കിള്‍ ഓടിക്കുന്നതിനിടെ കാര്‍ വന്ന് ഇടിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റ ഹെയ്ഡന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. തലയ്‌ക്കേറ്റ പരിക്കുമൂലം താരം കോമയിലുമായിരുന്നു. ഹെയ്ഡനെ ഇടിച്ച കാറിനെ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ അമിത വേഗതയിലായിരുന്നില്ലെന്നു കണ്ടെത്തിയതായി പോലീസ് അറിയിച്ചിരുന്നു.

2

2003ലാണ് ഹെയ്ഡന്‍ മോട്ടോ ജിപിയിലേക്ക് വരുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ലോക ചാംപ്യന്‍പട്ടവും താരം പിടിച്ചെടുത്തു. തന്റെ അടുത്ത സുഹൃത്തും ഇതിഹാസതാരവുമായ വലെന്റിനോ റോസ്സിയെയാണ് അന്നു ഹെയ്ഡന്‍ കീഴടക്കിയത്. കെന്റക്കിയിലെ ഓവെന്‍ബൊറോയില്‍ ജനിച്ച ഹെയ്ഡന്‍ മോട്ടോ ജിപി വിട്ട് 2016ല്‍ ലോക സൂപ്പര്‍ബൈക്‌സ് ചാംപ്യന്‍ഷിപ്പിലേക്ക് മാറിയിരുന്നു. റെഡ് ബുള്‍ ഹോണ്ട ടീമിന്റെ താരമായിരുന്ന അദ്ദേഹം റൈഡര്‍മാരുടെ പട്ടികയില്‍ ഈ സീസണില്‍ 13ാമതായിരുന്നു.

English summary
Nicky Hayden, the former MotoGP world champion, has died five days after he was involved in a cycling accident.
Please Wait while comments are loading...