രണ്ടിലൊന്നറിഞ്ഞിട്ടു മതി കളി, ബിസിസിഐ നീക്കം തള്ളി കേന്ദ്രസര്‍ക്കാര്‍...

Subscribe to Oneindia Malayalam

ദില്ലി: അതിര്‍ത്തിയിലെ തീവ്രവാദം അവസാനിപ്പിച്ചതിനു ശേഷം ഇനി ക്രിക്കറ്റ് കളിച്ചാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍. പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം പു:നരാരംഭിക്കുക എന്ന ബിസിസിഐ നിര്‍ദ്ദേശത്തെ അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അറിയിച്ചു. തീവ്രവാദ ഭീഷണി അവസാനിക്കാത്ത പക്ഷം മത്സരങ്ങള്‍ നടത്താനാവില്ലെന്നും ഭീകരവാദവും ക്രിക്കറ്റ് കളിയും ഒന്നിച്ചു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ തയ്യാറാണെന്നും എന്നാല്‍ അന്തിമ തീരുമാനം എടുക്കുന്നത് സര്‍ക്കാര്‍ ആണെന്നും ബിസിസിഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിജയ് ഗോയല്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

cats

അതേസമയം ഇംഗ്ലണ്ടില്‍ ജൂണ്‍ 1 ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. 2012 ലാണ് ഇരുരാജ്യങ്ങളും പങ്കെടുത്ത പരമ്പര ഏറ്റവും അവസാനമായി നടന്നത്.

English summary
Sports Minister Vijay Goel says that there would be no Bilateral Cricket Series With Pak Till Cross-Border Terror Continues
Please Wait while comments are loading...